പരീക്ഷയുടെ മാര്‍ക്ക് കൂട്ടി നല്കാന് വിദ്യാര്‍ഥികളില്‍നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് അധ്യാപകന് അബൂദബിയില്‍ തടവ് ശിക്ഷ. മൂന്നുവര്‍ഷം തടവും 5000 ദിര്‍ഹം പിഴയുമാണ് അധ്യാപകന് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
തടവുകാലം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലക്ക് ഗുരുതര കോട്ടം വരുത്തുന്നതാണ് അധ്യാപകന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയുടെ മാര്‍ക്ക് കൂട്ടിനല്കുന്നതിനും ഇതിലൂടെ അവരുടെ ഗ്രേഡ് വര്‍ധിപ്പിക്കുന്നതിനുമായിരുന്നു അധ്യാപകന് വിദ്യാര്‍ഥികളില്‍നിന്ന് കൈക്കൂലി വാങ്ങിയത്.
പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകനെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. അതേസമയം അധ്യാപകന്റെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.