RTA lifts e-scooter ban ; പ്രവാസികളെ ആശ്വാസ വാർത്ത!!! ഇനി ഈ- സ്കൂട്ടറുകൾ മെട്രോയിലും ട്രാമിലും കയ്യിലെടുക്കാം; പക്ഷേ ഈ നിബന്ധനകൾ പാലിക്കണം

RTA lifts e-scooter ban ; ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ. സീറ്റ് ഇല്ലാത്ത, മടക്കി സൂക്ഷിക്കാവുന്ന ഇ – സ്കൂട്ടറുകൾ ഇനി മെട്രോയിലും കൊണ്ടുപോകാം. ഇ –സ്കൂട്ടറുകൾക്ക് അനുവദിച്ച പരമാവധി ഭാരം 20 കിലോയാണ്. വലുപ്പം 120x70x40 സെന്റിമീറ്റർ. എന്നാൽ, യാത്രകളിൽ കൂടെ കൊണ്ടുപോകാൻ ഇ– സ്കൂട്ടറുകൾക്ക് നിബന്ധനകളുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

 മെട്രോ, ട്രാം സ്റ്റേഷനുകളിലോ പരിസരത്തോ ഇ – സ്കൂട്ടറുകൾ ചാർജ് ചെയ്യാൻ പാടില്ല∙ മെട്രോ, ട്രാം എന്നിവയ്ക്കുള്ളിൽ വാതിലുകൾ, സീറ്റുകൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാക്കരുത്. ∙ നനഞ്ഞതോ, ചെളി പുരണ്ടതോ ആയ ഇ– സ്കൂട്ടറുകൾ മെട്രോയിൽ കയറ്റില്ല. ∙ സ്റ്റേഷന് ഉള്ളിലോ, കാൽനടക്കാർക്കുള്ള പാലങ്ങളിലോ ഇ – സ്കൂട്ടർ ഓടിക്കരുത്. മടക്കി കയ്യിൽ പിടിച്ചുകൊണ്ടു തന്നെ പോകണം. ∙ സ്റ്റേഷനിൽ പ്രവേശിക്കും മുൻപ് സ്കൂട്ടറുകൾ മടക്കി കയ്യിൽ സുരക്ഷിതമായി സൂക്ഷിക്കണം. ∙ മെട്രോ, ട്രാം എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇ – സ്കൂട്ടറിന്റെ പവർ ഓഫ് ചെയ്തു സുരക്ഷിതമാക്കണം. ∙ മറ്റു യാത്രക്കാർക്കും മെട്രോ സ്റ്റേഷനിലെ ഉപകരണങ്ങൾക്കും അപകടമോ നാശനഷ്ടമോ ഉണ്ടാക്കാൻ സാധ്യതയുള്ള സ്കൂട്ടറിന്റെ ഭാഗങ്ങൾ മൂടി സൂക്ഷിക്കണം. ഹാൻഡിൽ, പെഡൽ തുടങ്ങിയ ഭാഗങ്ങളാണ് പൊതിഞ്ഞു സൂക്ഷിക്കേണ്ടത്. ∙ മെട്രോയുടെ ഉള്ളിൽ ഇ – സ്കൂട്ടർ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഉപയോഗിക്കുന്ന ആളിനു മാത്രമാണ്. ∙ കേടായ ബാറ്ററികൾ, ഇരട്ട ബാറ്ററികൾ എന്നിവ സ്കൂട്ടറിൽ ഉണ്ടാവരുത്. ∙ പരിസ്ഥിതിക്കു ദോഷകരമായ വസ്തുക്കൾ സ്കൂട്ടർ പുറന്തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തണം. ∙ ബാറ്ററികൾക്ക് രാജ്യാന്തര നിലവാരം പാലിക്കണം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സാധാരണക്കാർക്ക് ആശ്വാസം 
യാത്രക്കാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന ഇ– സ്കൂട്ടറിൽനിന്നു തീ പടർന്നതിനെ തുടർന്നാണ് മെട്രോകളിലും ട്രാമുകളിലും നിരോധനം ഏർപ്പെടുത്തിയത്. സ്കൂട്ടറിൽ എത്തി മെട്രോയിൽ യാത്ര തുടർന്നിരുന്ന പതിനായിരക്കണക്കിന് ആളുകൾക്കാണ് തീരുമാനം തിരിച്ചടിയായത്. 

വീട്ടിൽ നിന്ന് അകലെയുള്ള മെട്രോ സ്റ്റേഷനിലേക്ക് ഇ – സ്കൂട്ടറിൽ പോകുന്നവരായിരുന്നു ഭൂരിപക്ഷം പേരും. നിരോധനം വന്നതോടെ യാത്ര ടാക്സികളിലാക്കാൻ പലരും നിർബന്ധിതരായി. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. നിരോധനം പിൻവലിച്ചതോടെ ഇടത്തരം വരുമാനക്കാർക്ക് വലിയ ആശ്വാസമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top