അജ്ഞാതനായ അക്രമിയുടെ കുത്തേറ്റ ഒരു പ്രവാസിയെ ജഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വയറിനാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നയീം സ്ക്രാപ്യാർഡിൽ നിന്ന് ആംബുലൻസിലാണ് പ്രവാസിയെ ആശുപത്രിയില്‍ എത്തിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ സ്ക്രാപ്യാർഡിൽ വെച്ച് രണ്ട് വ്യക്തികൾ തമ്മിൽ വാക്കേറ്റമുണ്ടായതായും ഒരാൾക്ക് കുത്തേറ്റുവെന്നും റിപ്പോർട്ട് ലഭിക്കുകയായിരുന്നു. മുന്നറിയിപ്പ് ലഭിച്ചയുടൻ പട്രോളിംഗ് സംഘവും ആംബുലൻസും സംഭവസ്ഥലത്തേക്ക് എത്തി.
പരിക്ക് ഗുരുതരമായതിനാല്‍ പ്രവാസിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ പിടികൂടാൻ ഡിറ്റക്ടീവുകളെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നുള്ള വിശദമായ മെഡിക്കൽ റിപ്പോർട്ടിനായി അധികൃതർ കാത്തിരിക്കുകയാണ്.