ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ഈ എമിറേറ്റിൽനിന്ന് നി​ന്ന്​ ബ​സ്​ സ​ർ​വി​സ്

ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ബ​സ് സൗ​ക​ര്യം ഒ​രു​ക്കി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട്. ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ പു​തു സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ദു​ബൈ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പു​തി​യ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​നി​ലെ മു​സ​ല്ല ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പു​റ​പ്പെ​ടു​ക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 2.15, വൈ​കീ​ട്ട് 4.45, 6.15 സ​മ​യ​ങ്ങ​ളി​ല്‍ അ​ജ്മാ​നി​ല്‍ നി​ന്ന് സ​ർ​വി​സു​ണ്ടാ​കും. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്ന് തി​രി​ച്ച് അ​ജ്​​മാ​നി​ലേ​ക്ക്​​ വൈ​കീ​ട്ട് 3.45, 10.30, 12.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ്​ സ​ര്‍വി​സു​ക​ള്‍. വാ​രാ​ന്ത്യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്നും അ​ജ്മാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന അ​വ​സാ​ന​ത്തെ ബ​സി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ട്. രാ​ത്രി 1.30നാ​ണ് അ​വ​സാ​ന​ത്തെ ബ​സ് അ​ജ്മാ​നി​ലേ​ക്ക് തി​രി​ക്കു​ക. 25 ദി​ര്‍ഹ​മാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top