Indigo Flight delay;എനിക്കിനി വിമാനം പറത്താൻ പറ്റില്ല! ടേക്കോഫ് ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് പൈലറ്റ്, കാരണം അറിഞ്ഞ് സ്തബ്ധരായി യാത്രികർ

Indigo Flight delay; പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അ‌ഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോയിപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ജോലി സമയം കഴിഞ്ഞതുകൊണ്ടാണ് വിമാനം പറത്താൻ പൈലറ്റ് വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ജോലി സമയം കഴിഞ്ഞതിനാൽ പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ വിസമ്മതിച്ചു, യാത്രക്കാരെല്ലാം ബുദ്ധിമുട്ടിലായി. പൈലറ്റിനെ കുറ്റം പറയാൻ പറ്റില്ല ഇൻഡിഗോ കമ്പനിയുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണിതെന്ന കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചപ്പോഴാണ് പുറം ലോകം കാര്യം അറിയുന്നത്. ക്ഷുഭിതരായ യാത്രക്കാരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിക്കുന്നതും പൈലറ്റ് പുറത്തേക്ക് വരാൻ മടിച്ച് കോക്പിറ്റ് അടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. സംഭവത്തിൽ കമ്പനിയെ കുറ്റപ്പെടുത്തി നിരവധിയാൾക്കാരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

2024 സെപ്തംബർ 24-ന് പൂനെയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന 6E 361 ഫ്ലൈറ്റ് ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം വൈകി. കാലതാമസം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്തു. എന്തെങ്കിലും തരത്തിലുള്ള അസൗകര്യം ഉണ്ടായെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്ന് ഇൻഡിഗോ വിമാനാധികൃതർ സംഭവത്തിൽ ഖേദം അറിയിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top