അബുദാബിയിൽ അരളി ചെടികൾക്ക് നിരോധനം: കാരണം ഇതാണ്

അരളി ചെടികൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. അരളി ചെടികളുടെ ഉത്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഈ സസ്യത്തിന്റെ ഏതെങ്കിലും ഭാഗം കഴിച്ചാൽ വിഷബാധയേറ്റ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനം. കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കൂടി സുരക്ഷ കണക്കിലെടുത്താണ് നടപടി.

പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടാറുള്ള ചെടിയാണിത്. ഇതിന്റെ പൂവും ഇലയുമെല്ലാം കാണാൻ ഭംഗിയുള്ളതിനാൽ പലരും ഇത് വളർത്താറുണ്ട്. അരളിയുടെ ഇലയും പൂവും തണ്ടും വേരുമെല്ലാം വിഷാംശമുള്ളതാണ്.

അരളിയിലെ വിഷം ഹൃദായാഘാതം ഉണ്ടാക്കും. ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെയാക്കുകയും തടയുകയും ചെയ്ത ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ ചെടിയിലെ വിഷം കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനവും തകരാറിലാക്കും.

കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തിൽ വ്യതിയാനം, ഹൃദയസ്തംഭനം എന്നിവയ്ക്കു കാരണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top