സാംസങ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഉടന്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം. സാംസങ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗുരുതര സുരക്ഷാ പിഴവുകളും അപകട സാധ്യതയും ഇല്ലാതാക്കുന്നതിന് വേണ്ടി സാംസങ് സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
സാംസങ് യൂസര്‍മാരോട് അവരുടെ ഡിവൈസുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. നിങ്ങളുടെ ഡാറ്റകള്‍ക്കും ഡിവൈസുകള്‍ക്കും സുരക്ഷിതത്വം നല്‍കുന്നതിനുവേണ്ടിയാണ് നിര്‍ദേശമെന്ന് സിഎസ്‌സി വ്യക്തമാക്കി.
കഴിഞ്ഞദിവസം ഡിവൈസുകളിലെ സെക്യൂരിറ്റി അലര്‍ട്ടുകളെ സംബന്ധിച്ച് സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഉപകരണങ്ങളും ഇന്റര്‍നെറ്റ് ബ്രൗസറുകളും അപ്‌ഡേറ്റ് ചെയ്യാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു. ആപ്പിള്‍, ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പിന്നാലെയാണ് സാംസങ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സിഎസ്‌സി എത്തിയത്.