ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് (40) ഷാർജയിൽ നിര്യാതനായി. ദുബൈയിലെ പരസ്യ കമ്പനിയില്‍ ജോലിചെയ്ത് വരുകയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സ്വദേശമായ മന്ദലാംകുന്ന് കുന്നത്തെപ്പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും.