Aadhaar Entitlement Rule ആധാര്‍ എന്റോള്‍മെന്റ് ചട്ടങ്ങളിലെ മാറ്റം; വിദേശത്തുള്ളവർ പ്രതിസന്ധിയിൽ

Aadhaar Entitlement Rule കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍ സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിനാല്‍ ആവശ്യമായ എല്ലാ രേഖകളും ഇന്ത്യയില്‍ ആയതിനാല്‍ 182 ദിവസത്തെ താമസനിയമം നടപടിക്രമങ്ങള്‍ക്ക് ബാധകമല്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

നിരവധി അപേക്ഷകളാണ് ആധാര്‍ സ്ഥിരീകരണത്തിനായി കെട്ടിക്കിടക്കുന്നത്. എന്റോള്‍മെന്റ് നടപടികള്‍ക്കായി 18 വയസിന് മുകളിലുള്ളവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ള 182 ദിവസം ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന ചട്ടമാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ വലയ്ക്കുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്തുമ്പോള്‍ പ്രാദേശിക ഇടപാടുകള്‍ക്കായി യുപിഐ അക്കൗണ്ടും സിമ്മും ഉപയോഗിക്കാന്‍ ആധാര്‍ ആവശ്യമാണ്. 182 ദിവസം ഇന്ത്യയില്‍ താമസിക്കണമെന്ന ആധാര്‍ എന്റോള്‍മെന്റ് നിബന്ധന പാലിക്കാന്‍ കഴിയാത്തതും ബുദ്ധിമുട്ടിലാക്കുന്നു.

കൃത്യമായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച് നിയമപരമല്ലാതെ ആധാര്‍ എന്റോള്‍ ചെയ്യുന്നത് തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം. കഴിഞ്ഞ ഡിസംബര്‍ മുതലാണ് നിയമം കൊണ്ടുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top