Expat death പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. മലപ്പുറം ബി.പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കൽ (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അബൂദബി മുറൂർ ഗതാഗത വകുപ്പിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അബൂദബി കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ജാഫർ. ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: നഫീസ മുത്തിയേരി. ഭാര്യ : റുബീന പാലേരി. മക്കൾ :മുഹമ്മദ് ഹാദിൻ, മുഹമ്മദ് ഷാദിൽ.