Posted By Nazia Staff Editor Posted On

Dubai airport;ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം’ വരുന്നു


Dubai airport: ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്കിതാ സന്തോഷ വാര്‍ത്ത. യാത്ര സുഗമമാക്കുന്നതിനായി പുതിയ സംവിധാനം ആരംഭിക്കാനൊരുങ്ങി അധികൃതര്‍. ദുബൈ വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ആരംഭിക്കാനൊരുങ്ങുന്നതായാണ് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അധികൃതര്‍ അറിയിച്ചത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വിമാനത്താവളത്തിലുടനീളം സ്ഥാപിക്കന്ന ക്യാമറകള്‍ വഴി യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അവരുടെ രേഖകളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ഇതുവഴി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട നേരം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് ജിഡിആര്‍എഫ്എയില്‍ നിന്നുള്ള ലെഫ്റ്റനന്റ് ഹമദ് അല്‍മാന്‍ഡോസ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *