Burjkhalifa fireworksvദുബൈ: പുതുവർഷ തലേന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബൈയിലെ ബുർജ് ഖലീഫയിൽ ഒരുക്കുന്ന സംഗീത-ദൃശ്യ വിരുന്നും കരിമരുന്ന് പ്രയോഗവും തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ അസുലഭാവസരം. ലോകോത്തര നിലവാരമുള്ള സംഗീത, നൃത്ത പരിപാടികളും ‘ക്ലാസിക്’ കരിമരുന്ന് പ്രയോഗവും ആഗോള രുചി വൈവിധ്യവും ചേർന്ന അസാധാരണത്വം കൊണ്ട് വർഷാന്ത്യ സായാഹ്നവും രാത്രിയും അവിസ്മരണീയമാക്കാൻ ദുബൈയിൽ ഒരുക്കങ്ങൾ തുടങ്ങി.ഡിസംബർ 31ന് ബുർജ് പാർക്കിലെ ഏറ്റവും മികച്ച കാഴ്ച സാധ്യതയുള്ള ഇടങ്ങളിലിരുന്ന് ആഘോഷങ്ങൾ ആസ്വദിക്കണമെങ്കിൽ മുതിർന്നവർക്ക് 580 ദിർഹമും 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 370 ദിർഹമുമായിരിക്കും ടിക്കറ്റ് നിരക്കെന്ന് ഇമാർ അധികൃതർ അറിയിച്ചു. ടിക്കറ്റിനൊപ്പം ഭക്ഷ്യ-പാനീയ വൗച്ചറും ലഭിക്കും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കഴിഞ്ഞ വർഷമാണ് ബുർജ് പാർക്കിൽ പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയത്. പോയ വർഷം മുതിർന്നവർക്ക് 300 ദിർഹമും കുട്ടികൾക്ക് 150 ദിർഹമുമായിരുന്നു നിരക്ക്. ഡൗൺ ടൗൺ ദുബൈയിലെ മറ്റിടങ്ങളിൽ നിന്ന് ബുർജ് ഖലീഫയിലെ കാഴ്ചകൾ സൗജന്യമായി ആസ്വദിക്കാമെന്ന് ഇമാർ അധികൃതർ അറിയിച്ചു.
ഡിസംബർ 31ന് 3.30ന് പരിപാടികൾ തുടങ്ങും. ഡി.ജെ പ്രകടനം, തത്സമയ ബാൻഡ് സംഗീത പരിപാടി, കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. ബുക് ചെയ്യുന്നവർ ഡിസംബർ 26നും 30നുമിടയിൽ ബാഡ്‌ജുകൾ കൈപ്പറ്റണമെന്ന് ഇമാർ അറിയിച്ചു. ആദ്യം എത്തുന്നവർക്ക് മികച്ച ഇടങ്ങൾ ലഭിക്കും.