UAE School update അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടുന്നില്ലെന്ന് സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നാണ് പുതിയ നിർദ്ദേശം. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ആണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അമേരിക്കൻ കയ്‌റോപ്രാക്ടിക് അസോസിയേഷന്റെ ശുപാർശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാർഥികളുടെ സ്‌കൂൾ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി. പുതിയ നിയമം 2026 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. അമിത ഭാരം ചുമന്ന് കുട്ടികളുടെ നട്ടെല്ലിനോ ശരീരത്തിനാകെയോ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയത്.
സ്‌കൂൾ ഭാഗിന്റെ ഭാരം നിശ്ചയിക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യവും ശാരീരിക അവസ്ഥകളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കെജി1/എഫ്എസ്2യിൽ 2 കിലോഗ്രാമായാണ് ഭാരക്രമീകരണം ഏർപ്പെടുത്തുന്നത്.
ക്ലാസ്, പരമാവധി ഭാരം
*കെജി2/വർഷം-1
2 കിലോഗ്രാം
*ഗ്രേഡ്-1/വർഷം-2
2 കിലോഗ്രാം
*ഗ്രേഡ്-2/വർഷം-3
3-4.5 കിലോഗ്രാം
*ഗ്രേഡ്-3/വർഷം-4
3-4.5 കിലോഗ്രാം
*ഗ്രേഡ്-4/വർഷം-5
3-4.5 കിലോഗ്രാം
*ഗ്രേഡ്-5/വർഷം-6
6-8 കിലോഗ്രാം
*ഗ്രേഡ്-6/വർഷം-7
6-8 കിലോഗ്രാം
*ഗ്രേഡ്-7/വർഷം-8
6-8 കിലോഗ്രാം
*ഗ്രേഡ്-8/വർഷം-9
6-8 കിലോഗ്രാം
*ഗ്രേഡ്-9/വർഷം-10
10 കിലോഗ്രാം
*ഗ്രേഡ്-10/വർഷം-11
10 കിലോഗ്രാം
*ഗ്രേഡ്-11/വർഷം-12
10 കിലോഗ്രാം