Posted By Nazia Staff Editor Posted On

Gulf airline;വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

Gulf airline;ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജ് പരിധി വെട്ടി കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് നിലവിൽ അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവാണ് ഈ മാസം 27 മുതൽ  നടപ്പാക്കുന്നത്. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജായി ചുരുക്കി. എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35 കിലോയുമാക്കിയാണ് വെട്ടിക്കുറച്ചത്. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷെ ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല എന്നാണ് പുതിയ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

എക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരുന്നു അനുവദിച്ചിരുന്നത്.ബിസിനസ്സ് ക്ലാസ്സിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 50 കിലോയുമായി കുറച്ചിരിക്കുകയാണ്. ഹാൻഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരുന്നതാണ്. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നിലവിൽ വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *