Three day super sale:അബുദാബി: മാസാവസാനം കയ്യിലെ കാശൊക്കെ കമ്മിയായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി വമ്പൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും. ദുബായിലെ മൂന്ന് ദിവസത്തെ സൂപ്പർ സെയിലിൽ (3ഡിഎസ്എസ്) 500ൽ അധികം ബ്രാൻഡുകൾക്ക് 90 ശതമാനംവരെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുന്നത്. മേയ് 31 മുതൽ ജൂൺ രണ്ടുവരെയാണ് മൂന്ന് ദിവത്തെ ഡിസ്‌കൗണ്ട് സെയിൽ നടക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ദുബായിലെ 2000 ഔട്ട്‌ലെറ്റുകളിലാണ് ഓഫറുകളുള്ളത്. ഫാഷൻ, ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിങ്ങനെ എല്ലാവിധ ഉത്‌പന്നങ്ങൾക്കും വമ്പൻ ഓഫറുണ്ട്. വേനലവധിയുടെ തുടക്കത്തിലെ ഓഫർ വിൽപ്പന ദുബായിലെ താമസക്കാർക്ക് സാധനങ്ങൾ സ്റ്റോക്ക് ചെയ്തുവയ്ക്കാനുള്ള അവസരം നൽകുന്നുവെന്ന് ദുബായ് ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ളിഷ്‌മെന്റ് വ്യക്തമാക്കുന്നു.
വിശ്വാസികൾ ഈദ് അൽ അദ്‌ഹ ആചരിക്കുന്നതിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ഓഫർ സെയിൽ എന്നതും യുഎഇ നിവാസികൾക്ക് ആശ്വാസകരമാണ്. ആഘോഷനാളുകളിൽ പണം അധികമായി ചെലവഴിക്കാതെ ലാഭിക്കാനും ഇതിലൂടെ സാധിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈദ് അൽ അദ്ഹ ജൂൺ 17നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈദ് അൽ അദ്‌ഹ പ്രമാണിച്ച് യുഎഇ നിവാസികൾക്ക് അഞ്ചുദിവസത്തെ അവധി ലഭിക്കും. ഈ കാലത്തും അതിഥികൾക്കും കുടുംബാംഗങ്ങൾക്കുമായി മിക്കവാറുംപേരും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാറുണ്ട്. മേയ് 31 മുതലുള്ള മൂന്ന് ദിവസത്തെ ഓഫർ സെയിലിൽ നേരത്തെ തന്നെ 90 ശതമാനംവരെ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാമെന്നതും നിവാസികളെ ആകർഷിക്കുന്നു.