
Dubai police; റോഡപകടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പൊലീസ്; വിവരം ലഭിക്കുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക
Dubai police:ദുബായ് ∙ റോഡപകടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജയിലേയ്ക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആളെ തിരിച്ചറിയാനുള്ള യാതൊരു രേഖയും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മൃതദേഹം ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫൊറൻസിക് ആൻഡ് ക്രിമിനോളജിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് ആരും ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഖിസൈസ് പൊലീസാണ് കേസന്വേഷിക്കുന്നത്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ 901 എന്ന നമ്പരിൽ വിളിച്ച് പൊലീസിനെ അറിയിക്കുക. ദുബായിക്ക് പുറത്തുള്ളവർ നമ്പരിന് മുന്നിലായി 04 കൂടി ചേർക്കണം.
Comments (0)