Dubai rta: അബുദാബി: യുഎഇയില്‍ എവിടെയെങ്കിലും റോഡ് തകരുകയോ ബ്ലോക്ക് ഉണ്ടാകുകയോ മരങ്ങള്‍ വീഴുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുകയാണ് അധികൃതര്‍. റോഡില്‍ കുണ്ടും കുഴിയും ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ചിത്രം എടുത്ത് ‘ദുബായ് നൗ’ എന്ന പ്ലാറ്റ്‌ഫോമിലിട്ട് അത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ ‘മദിനതി’ അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റല്‍ ദുബായ്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇതിലൂടെ റോഡുകളില്‍ അനാവശ്യ വസ്തുക്കള്‍ കിടന്നാലോ മരം വീണ് തടസ്സമുണ്ടായാലോ റിപ്പോര്‍ട്ട് ചെയ്യാം. അധികാരികളുടെ ശ്രദ്ധയില്‍പ്പെടാന്‍ ഉപയോക്താക്കള്‍ക്ക് ചിത്രം എടുത്ത് അറിയിക്കാം. ദുബായ് നൗ സൂപ്പര്‍ ആപ്പിലേക്ക് പുതിയ ഫീച്ചര്‍ ചേര്‍ത്തതോടെ നിവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ‘നഗരത്തിലെ നമ്മുടെ ജനങ്ങള്‍ക്ക് തടസ്സമില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതിനായി ഡിജിറ്റല്‍ ദുബായ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ശ്രമമാണ് മദീനതി. ചിത്രം അയക്കുന്ന വ്യക്തി കൃത്യമായ ലൊക്കേഷനും അറിയിക്കേണ്ടതാണ്.