Posted By Ansa Staff Editor Posted On

UAE Life; യുഎഇയിലാണോ താമസം? എങ്കിൽ ഉറപ്പായും ഈ അഞ്ച് കാര്യങ്ങള്‍ അറിയാതെ പോകരുത്

UAE Life; യുഎഇയിലാണോ താമസം? ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണികള്‍ ഇന്ന് ലോകത്ത് വര്‍ധിച്ച് വരികയാണ്. യുഎഇയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു ലക്ഷം സൈബര്‍ അക്രമണങ്ങളെയാണ് യുഎഇ ഫലപ്രദമായി നേരിട്ടത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ സാഹചര്യത്തിൽ കര്‍ശന പരിശോധനയാണ് അധികൃതര്‍ നടത്തിയിരുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സൈബര്‍ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് ഷാര്‍ജ ഡിജിറ്റൽ ഡിപ്പാര്‍ട്ട്മെന്‍റിൽ നിന്നുള്ള സൈബര്‍ സുരക്ഷാ വിദഗ്ദന്‍ പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഗള്‍ഫ് ന്യൂസ്. അടുത്തിടെ സമാപിച്ച ജൈറ്റൈക്സ് ഗ്ലോബൽ 2024 ടെക് ആന്‍റ് സ്റ്റാര്‍ട്ടപ്പ് ഷോക്കിടെയാണ് ഗള്‍ഫ് ന്യൂസ് സൈബര്‍ സുരക്ഷാ വിദഗ്ദനോട് സംസാരിച്ചത്. ഇനി ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ആദ്യമായി നിങ്ങളുടെ ഫോണിലുള്ള ആപ്പുകളും ഫോണ്‍ സോഫ്റ്റ്വെയരും അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തണം. ആപ്പുകളും സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്തിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? യഥാര്‍ത്ഥത്തിൽ സോഫ്റ്റ്വെയറുകളിൽ ചില സമയത്ത് ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ വന്നേക്കാം.

ഇത്തരത്തിൽ പ്രശ്നങ്ങള്‍ വരുമ്പോഴായിരിക്കും ചിലപ്പോഴൊക്കെ ആപ്പുകളുടെ അപ്ഡേറ്റുകള്‍ റിലീസ് ചെയ്യപ്പെടുന്നത്. ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം. രണ്ടാമതായി നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഓരോ ആപ്പിലും നൽകിയിട്ടുള്ള സെക്യൂരിറ്റി ഫീച്ചറുകള്‍ എല്ലാം ഓണാണ് എന്ന് ഉറപ്പുവരുത്തണം. മെസേജിങ് ആപ്പുകളാണെങ്കിലും സോഷ്യൽ മീഡിയ ആപ്പുകളാണെങ്കിലും അവയിലെല്ലാം പല തരത്തിലുള്ള സെക്യൂരിറ്റി ഫീച്ചറുകള്‍ കമ്പനികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *