Traffic rules in uaeദുബായ്: എമിറേറ്റില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ തീവ്രത കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് പോലീസ്.ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ പിഴകളും ശിക്ഷാ നടപടികളും വര്‍ധിപ്പിക്കുന്നതിലൂടെ വാഹന അപകടങ്ങള്‍ കുറയ്ക്കാനും അതുവഴി സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പുവരുത്തുകയുമാണ് ഇതുവഴി പോലീസ് ലക്ഷ്യമിടുന്നത്. നിലവിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ചില ഭേദഗതികള്‍ ഇതിനായി കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്, 2015ലെ ഡിക്രി നമ്പര്‍ 29-ഉം അതിലെ ഭേദഗതികളും പരിശോധിച്ച ശേഷം താഴെ പറയുന്ന ഭേദഗതികള്‍ അവതരിപ്പിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിയമ ലംഘനവും അതിനുള്ള ശിക്ഷയായി വാഹനം പിടിച്ചെടുക്കുന്ന കാലയളവും ചുവടെ ചേര്‍ക്കുന്നു:1. ജീവനും സ്വത്തിനും ഗതാഗത സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ റോഡുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് വെട്ടിക്കല്‍ – 30 ദിവസം.
2. മുന്നിലുള്ള വാഹനവുമായി മതിയായ സുരക്ഷാ അകലം പാലിക്കാതിരിക്കല്‍ – 30 ദിവസം.
3. റോഡില്‍ മറ്റ് വാഹനങ്ങളൊന്നുമില്ലെന്ന് വ്യക്തത വരുത്തി ഉറപ്പാക്കാതെ പ്രധാന റോഡിലേക്ക് പ്രവേശിക്കല്‍ – 14 ദിവസം.
4. റോഡില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ഫോണോ മറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളോ ഉപയോഗിക്കല്‍ – 30 ദിവസം.
5. ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം പിറകോട്ടെടുക്കല്‍ – 14 ദിവസം.
6. നിര്‍ബന്ധിത ലെയ്ന്‍ അച്ചടക്കം പാലിക്കാതെ വാഹനം ഓടിക്കല്‍ – 14 ദിവസം.
7. ന്യായീകരണമില്ലാതെ നടുറോഡില്‍ വാഹനം നിര്‍ത്തിയിടല്‍ – 14 ദിവസം.
8. അപകടകരമായ ഓവര്‍ടേക്കിങ് – 14 ദിവസം.
9. വാഹനത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ – 14 ദിവസം.
10. നിര്‍ബന്ധിത ലെയ്ന്‍ അച്ചടക്കം പാലിക്കുന്നതില്‍ ഹെവി വാഹനങ്ങള്‍ പരാജയപ്പെട്ടാല്‍ – 30 ദിവസം.
11. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ റോഡില്‍ അനുവദനീയമല്ലാത്ത രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുകയോ മറ്റ് വാഹനങ്ങളെ മറികടക്കുകയോ ചെയ്യല്‍ – 14 ദിവസം.
12. ലൈസന്‍സ് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അല്ലെങ്കില്‍ ഒരു നമ്പര്‍ പ്ലേറ്റ് മാത്രം ഉപയോഗിച്ചോ വാഹനം ഓടിക്കല്‍ – 14 ദിവസം.
13. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചാല്‍ – 14 ദിവസം.
14. അനുമതിയില്ലാതെ വാഹനത്തിന്‍റെ നിറം മാറ്റല്‍ – 14 ദിവസം.