മീസിൽസ് അഥവാ അഞ്ചാംപനിയെ പ്രതിരോധിക്കാനായി ഒന്നുമുതൽ അഞ്ചുവയസ്സുവരെയുള്ളവർക്ക് എം.എം.ആർ. വാക്സിൻ നൽകണമെന്ന് അബുദാബി പൊതുജനാരോഗ്യ കേന്ദ്രം (എ.ഡി.പി.എച്ച്.സി.) അധികൃതർ നിർദേശിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കാനായി മൂന്നാഴ്ചത്തെ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
രണ്ടുഘട്ടങ്ങളിലായാണ് മീസിൽസ് സൗജന്യ വാക്സിൻ നൽകേണ്ടത്. ആദ്യത്തേത് 12-ാം മാസത്തിലും രണ്ടാമത്തേത് 18-ാം മാസത്തിലും. അബുദാബി, അൽ ദഫ്‌റ, അൽ ഐൻ എന്നിവിടങ്ങളിലെ 58 ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യവാക്സിൻ ലഭ്യമാണ്.
ആഗോളതലത്തിൽ കുട്ടികളിൽ മീസിൽസ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധനടപടികൾ ഊർജിതമാക്കുന്നത്. 2022-മായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞവർഷം യൂറോപ്പ്, മധേഷ്യ എന്നിവിടങ്ങളിലെ 53 രാജ്യങ്ങളിലെ അഞ്ചാംപനി കേസുകൾ 30 മടങ്ങ് വർധിച്ചതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തിലെ പ്രധാന ആരോഗ്യഭീഷണികൾ നിരീക്ഷിക്കുന്നുണ്ടെന്നും അവയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാനായി ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നുണ്ടെന്നും എ.ഡി.പി.എച്ച്.സി. ആക്ടിങ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഖസ്‌റജി പറഞ്ഞു.