അബുദാബി: നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം. യുഎഇയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ട്രഷര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. യുഎഇയിലെ എമിറേറ്റുകളിലുടനീളം കാനഡ സംഘടിപ്പിക്കുന്ന മിഷന്റെ ഭാഗമായാണിത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
താമസക്കാര്‍ക്ക് വിമാനടിക്കറ്റുകളും ഹോട്ടല്‍ താമസവും മുതല്‍ 11 കോഴ്‌സ് ഭക്ഷണവും പാസുകളും പ്രകടനങ്ങള്‍ വരെയുള്ള സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.
കാനഡയുടെ സംസ്‌കാരത്തിലേക്ക് രാജ്യത്തെ താമസക്കാരെ പരിചയപ്പെടുത്തുകയാണ് ആശയമെന്ന് യുഎഇയിലെ കനേഡിയന്‍ അംബാസഡര്‍ രാധാകൃഷ്ണ പാണ്ഡെ പറഞ്ഞു. ‘ഫെഡറേഷന്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കനേഡിയന്‍മാര്‍ യുഎഇയില്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു. ”യുഎഇയുടെ വിജയത്തില്‍ കാനഡയുടെ സംഭാവനകള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഈ നിധി വേട്ട (ട്രഷര്‍ ഹണ്ട്). നിങ്ങള്‍ക്കറിയില്ലെങ്കിലും യുഎഇയില്‍ നിങ്ങള്‍ എവിടെ നോക്കിയാലും കാനഡയുടെ ഒരു ഭാഗം കാണാം എന്നതാണ് അടിസ്ഥാന സന്ദേശം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ 150 പേര്‍ക്ക് മാത്രം പ്രവേശനം, നിധി വേട്ട എല്ലാവര്‍ക്കും സൗജന്യമാണ്. നവംബര്‍ മാസം മുഴുവന്‍ 50 വെല്ലുവിളികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവര്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ട്രഷര്‍ ഹണ്ടിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മിഷന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ കാണാം.