Dubai fitness challenge; ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ഇ​ന്ന്​ തു​ട​ക്കം

ന​ഗ​ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ് ​ച​ല​ഞ്ചി​​ന്‍റെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​ന് ഒ​ക്​​ടോ​ബ​ർ 26ന്​ ​തു​ട​ക്ക​മാ​വും. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ല​ഞ്ച്​ ന​വം​ബ​ർ 24ന്​ ​അ​വ​സാ​നി​ക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

30 ദി​വ​സം 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ക​യെ​ന്ന​താ​ണ്​ ച​ല​ഞ്ച്. ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ്​ ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഭാ​ഗ​മാ​യി​രി​ക്കും.

​2017ൽ ​ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​​ ഈ ​സം​രം​ഭ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഒ​ന്നാ​ണ്​ ദു​ബൈ റ​ൺ, ദു​ബൈ റൈ​ഡ്​ എ​ന്നി​വ. ക​ഴി​ഞ്ഞ വ​ർ​ഷം 24 ല​ക്ഷം പേ​രാ​ണ്​ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ന​വം​ബ​ർ 24ന്​ ​ശൈ​ഖ് സാ​യി​ദ് റോ​ഡി​ലാ​ണ് ദു​ബൈ റ​ണ്‍. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, 10 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ ദു​ബൈ റ​ൺ ന​ട​ക്കു​ക. 10 കി​ലോ​മീ​റ്റ​ർ ട്രാ​ക്ക്​ അ​വ​സാ​നി​ക്കു​ന്ന​ത്, ഡി.​ഐ.​എ​ഫ്.​സി ഗേ​റ്റി​ലാ​യി​രി​ക്കും.

സൂ​ക്ക്​ അ​ൽ മ​ഹ​റി​ലാ​ണ്​ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ ഓ​ട്ടം അ​വ​സാ​നി​ക്കു​ക. ന​വം​ബ​ർ 10നാ​ണ്​ ഡി.​പി വേ​ള്‍ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ദു​ബൈ റൈ​ഡി​ന്‍റെ അ​ഞ്ചാം പ​തി​പ്പ്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്യൂ​ണി​റ്റി സൈ​ക്ലി​ങ്​ ഇ​വ​ന്‍റി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സൈ​ക്ലി​സ്റ്റു​ക​ളെ ഒ​രു​മി​ച്ച്​ കൊ​ണ്ടു​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം 35,000 പേ​രാ​ണ്​ ദു​ബൈ റൈ​ഡി​ൽ പ​​ങ്കെ​ടു​ത്ത​ത്. ഹ​ത്ത ഡാം ​പ​രി​സ​ര​ത്ത്​ ആ​ർ.​ടി.​എ അ​വ​ത​രി​പ്പി​ക്കു​ന്ന ദു​ബൈ സ്റ്റാ​ൻ​ഡ്​ അ​പ്പ്​ പാ​ഡ്​​ൽ ന​വം​ബ​ർ ര​ണ്ടി​നാ​ണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top