Posted By Nazia Staff Editor Posted On

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?അറിയാം വിശദമായി

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഇതിനായി ലൈസൻസ് ആദ്യം ഇന്റർനാഷനലാക്കി മാറ്റണം. അതിനായി എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ, ഏതെങ്കിലും ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലോ ചെന്ന് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ് െഎഡി കോപ്പി, ഒരു പാസ്പോർട് സൈസ് പടം എന്നിവ നൽകി ഫോം പൂരിപ്പിച്ച് പ്രൊസസിങ് ഫീസ് 220 ദിർഹം അടച്ചാൽ മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് കൈയിൽ തരും. ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിലും വാഹനമോടിക്കാം. ഇതിനായി ആർടി  ഓഫിസിൽ ചെന്ന് ഫോം പൂരിപ്പിച്ച്, ഒറിജിനൽ യുഎഇ ഡ്രൈവിങ് ലൈസൻസ് കാണിച്ച് 2-3 ദിവസത്തിനുള്ളിൽ ടെസ്റ്റ് കൂടാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടാനാകും. ഇൗ അനുമതി ഹ്രസ്വകാലത്തേയ്ക്ക് ആയിരിക്കും. ടൂറിസ്റ്റ് വീസയിലും മറ്റ് ചെറിയ കാലയളവിലെ ബിസിനസ് സന്ദർശനങ്ങളിലും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഇൗ സംവിധാനം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ദുബായിലെ ഡ്രൈവിങ് സ്കൂളുകൾ: ബെൽഹാസ ഡ്രൈവിങ് സെന്റർ, ഇക്കോ–ഡ്രൈവ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, അൽ അഹ് ലി ഡ്രൈവിങ് സെന്റർ, ഗലദാരി മോട്ടോർ ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിൻ യാബർ ‍ ഡ്രൈവിങ് സെന്റർ, ദുബായ് ഡ്രൈവിങ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഡ്രൈവിങ് സെന്റർ (ഡ്രൈവ് ദുബായ്), എക്സലന്റ് ഡ്രൈവിങ് സെന്റർ

English Summary:

UAE Announces New Traffic Law Driving License for 17 Year Olds

Comments (0)

Leave a Reply

Your email address will not be published. Required fields are marked *