Uae loan; പ്രവാസികൾക്ക് ഇരട്ടിസന്തോഷം; നിങ്ങൾക്ക് ആവശ്യത്തിനുള്ള പണം ബാങ്ക് തരും, ചെയ്യേണ്ടത് ഇത്ര മാത്രം

Uae loan; അബുദാബി: പ്രവാസികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിലും എളുപ്പത്തിലും വായ്‌പകൾ ലഭിക്കുന്ന രാജ്യമാണ് യുഎഇ. അവിടുത്തെ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയക്കുന്നവരും ധാരാളമാണ്. നമ്മുടെ നാടിനെ അപേക്ഷിച്ച് താരതമ്യേന നടപടിക്രമങ്ങളും യുഎഇയിൽ കുറവാണ്. അവിടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഭവന, പണയ വായ്‌പകളെല്ലാം വളരെ എളുപ്പത്തിൽ ലഭിക്കും. ഇങ്ങനെ വായ്‌പ എടുക്കാനായി വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയാണെന്നത് മുതൽ എത്ര രൂപ വരെയാണ് മാസം അടയ്‌ക്കേണ്ടി വരിക എന്ന കാര്യങ്ങൾ അറിയാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പല തരത്തിലുള്ള പണയ വായ്‌പകളുണ്ട്. അതിലൊന്നാണ് ഫിക്‌സഡ് റേറ്റ് മോർട്ട്ഗേജ്. അഞ്ച് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. എല്ലാ മാസവും അടയ്‌ക്കേണ്ട തുക തുല്യമായിരിക്കും. രണ്ടാമത്തേതാണ് ഹ്രസ്വകാല മോർട്ട്ഗേജ്. ഒന്ന് മുതൽ മൂന്ന് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ആദ്യത്തേതിനെ അപേക്ഷിച്ച് ഇതിൽ മാസം അടയ്‌ക്കേണ്ട തുക കൂടുതലായിരിക്കും. അഞ്ച് വർഷത്തിൽ കൂടുതൽ തിരിച്ചടവ് കാലാവധി വരുന്നതിനെ ദീർഘകാല മോർട്ട്ഗേജ് എന്നാണ് പറയുക.

വായ്‌പ ലഭിക്കുന്നതിനായി അറിയേണ്ടത്:

  1. അപേക്ഷകന് കുറഞ്ഞത് 21 വയസുണ്ടായിരിക്കണം. മുമ്പ് പരമാവധി പ്രായം 70 ആയിരുന്നുവെങ്കിലും ഇപ്പോൾ ചില ബാങ്കുകൾ അതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
  2. ഭൂരിഭാഗം ബാങ്കുകളും ആവശ്യപ്പെടുന്ന കുറഞ്ഞ ശമ്പളം 15,000 ദിർഹമാണ് ( 3,43,461 രൂപ ). എന്നാൽ, ചില ബാങ്കുകളിൽ 10,000 ദിർഹവുമാകാം (2,28,974 രൂപ). സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും ലോൺ ലഭിക്കുന്നതാണ്.
  3. പാസ്‌പോർട്ടിന്റെ കോപ്പി, എമിറേറ്റ്‌സ് ഐഡിയുടെ കോപ്പി, ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ആറ് മാസത്തെ പേ സ്ലിപ്പ് തുടങ്ങിയ രേഖകളാണ് ബാങ്കിൽ നൽകേണ്ടത്. ഇനി ബിസിനസുകാരാണെങ്കിൽ, പാസ്‌പോർട്ടിന്റെ കോപ്പി, എമിറേറ്റ്‌സ് ഐഡിയുടെ കോപ്പി, ട്രേഡ് ലൈസൻസിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, അസോസിയേഷന്റെ മെമ്മോറാണ്ടം, നിശ്ചിത കാലയളവിനുള്ളിൽ ഓഡിറ്റ് ചെയ്‌തതിന്റെ വിവരങ്ങൾ നൽകണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top