Posted By Nazia Staff Editor Posted On

Dubai Rta:വെറും രണ്ട് ദിർഹം കയ്യിലുണ്ടോ എങ്കിൽ ഇനി യുഎഇയിൽ ബോട്ട് യാത്ര നടത്താം; എങ്ങനെയെന്നല്ലേ? അറിയാം..

Dubai rta;അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുകയാണ് ആര്‍ടിഎ (ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി).

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സമുദ്ര ജല ഗതാഗത സേവനങ്ങളിലെ മെച്ചപ്പെടുത്തല്‍ ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ബോട്ട് യാത്ര ആര്‍ടിഎ പുനരാരംഭിക്കുന്നത്. ഇതിലൂടെ ഇനി താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വീടുകളിലേക്ക് യാത്ര ചെയ്യാന്‍ ബോട്ടുകള്‍ ഉപയോഗിക്കാം. വാട്ടര്‍ഫ്രണ്ട്, മരാസി, ബിസിനസ് ബേ, ഗോഡോള്‍ഫിന്‍, ഷെയ്ഖ് സായിദ് റോഡ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇടങ്ങളെ ബന്ധിപ്പിക്കുന്ന ഡിസി2 ലൈനില്‍ ആരംഭിച്ച് പുതുതായി നവീകരിച്ച മറൈന്‍ ഗതാഗതം രണ്ട് ലൈനുകളിലായാണ് പ്രവര്‍ത്തിക്കുക. ഈ ലൈന്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെ, ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ, 30 മുതല്‍ 50 മിനിറ്റ് വരെ ഇടവേളകളില്‍ ബോട്ട് യാത്ര ചെയ്യാം. കൂടാതെ, 2 ദിര്‍ഹം നിരക്കില്‍ ഇത് എല്ലാവര്‍ക്കും താങ്ങാനാവുന്നതാണ്. പ്രധാന ബിസിനസ്, വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്ര ലഭിക്കുന്നു. കൂടാതെ, ഡിസി3 ലൈന്‍ അല്‍ ജദ്ദാഫ് സ്റ്റേഷനില്‍ നിന്ന് ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനിലേക്ക് സേവനം നല്‍കുന്നു. വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്നു. രണ്ട് ലൈനുകളിലും ഒരു സ്റ്റോപ്പിന് വെറും 2 ദിര്‍ഹം മാത്രമാണ് നിരക്ക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *