historic budget in UAE; ദു​ബൈ​യി​ൽ ച​രി​ത്ര ബ​ജ​റ്റി​ന്​​ അം​ഗീ​കാ​രം: 21 ശ​ത​മാ​നം വ​രു​മാ​ന വ​ർ​ധ​നയ്ക്ക് സാധ്യത

historic budget in UAE; 2025-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ചൊ​വ്വാ​ഴ്ച എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്​​. 30200 കോ​ടി ദി​ർ​ഹം വ​രു​മാ​ന​വും 27,200 കോ​ടി ദി​ർ​ഹം ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ്​ ഊ​ന്ന​ൽ. ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ൽ 46 ശ​ത​മാ​നം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നൊ​പ്പം​ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ഓ​വു​​ചാ​ൽ​ ശൃം​ഖ​ല​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നും ഊ​ർ​ജ ഉ​ൽ​​പാ​ദ​ന​ത്തി​നു​മാ​ണ്.

30 ശ​ത​മാ​നം ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക വി​ക​സ​നം, പാ​ർ​പ്പി​ടം, മ​റ്റ്​ അ​വ​ശ്യ ക​മ്യൂ​ണി​റ്റി സേ​വ​നം എ​ന്നി​വ​ക്കാ​യാ​ണ്​ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ബ​ജ​റ്റ്​ അ​ടി​വ​ര​യി​ടു​ന്ന​ത്​.

വ​രു​മാ​ന​ത്തി​ൽ 21 ശ​ത​മാ​നം മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ, ഈ ​വ​ർ​ഷം പൊ​തു, സ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​നാ​യി 4000 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​കം മി​ച്ചം സം​ര​ക്ഷി​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യു​മാ​ണ്​​ സ​ർ​ക്കാ​റി​ന്‍റെ പ​ര​മ​മാ​യ ല​ക്ഷ്യം. 2025 സാ​മ്പ​ത്തി​ക വ​ർ​ഷം 86.26 ശ​ത​കോ​ടി ദി​ർ​ഹം​ ചെ​ല​വും 97.66 ശ​ത​കോ​ടി വ​രു​മാ​ന​വു​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രു​മാ​ന​ത്തി​ൽ 500 കോ​ടി ദി​ർ​ഹം ദു​ബൈ പ്ലാ​ൻ 2030, ദു​ബൈ ഇ​ക്ക​ണോ​മി​ക്​ അ​ജ​ണ്ട​യാ​യ ഡി33, ​ക്വാ​ളി​റ്റി ഓ​ഫ്​ ലൈ​ഫ്​ സ്​​ട്രാ​റ്റ​ജി 2033 എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​നാ​യു​ള്ള ​പൊ​തു​ക​രു​ത​ലാ​യി നീ​ക്കി​വെ​ക്കും. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യാ​ണ്​ ദു​ബൈ ഫി​നാ​ൻ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ലി​ഹ്​ അ​ൽ സാ​ലി​ഹ്​ പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top