യുഎഇയിൽ 2024 നവംബർ മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമായിരിക്കും നിരക്ക്. ഒക്ടോബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.66 ദിർഹമായിരുന്നു നിരക്ക്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
സ്പെഷ്യൽ 95 പെട്രോളിന് നവംബർ 1 മുതൽ 2.63 ദിർഹമാണ് വില. ഒക്ടോബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.54 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.55 ദിർഹമാണ് നവംബർ മാസത്തെ നിരക്ക്. ഒക്ടോബറിൽ ഇ പ്ലസ് ലിറ്ററിന് 2.47 ദിർഹമായിരുന്നു വില.
ഡീസൽ ലിറ്ററിന് 2.67 ദിർഹമാണ് നവംബറിലെ നിരക്ക്. 2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.6 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.