Uae job vacancy:യുഎഇയിൽ ജോലി നേടാൻ ഇതാ സുവർണാവസരം; നിരവധി തസ്തികകളിൽ ഒഴിവുകൾ, ഇപ്പോൾ തന്നെ അപേക്ഷിക്കാം

Uae job vacancy; യുഎഇയിൽ തൊഴിൽ അവസരങ്ങൾ തേടുകയാണോ. ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിരവധി ഒഴിവുകൾ. ഡ്രൈവർ, ഹെവി ഓപ്പറേറ്റർ, വിഞ്ച് ക്രെയിൻ ഓപ്പറേറ്റർ, ടാലി ക്ലർക്ക് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അപേക്ഷിക്കാനുള്ള പ്രായപരിധി24 നും 41 നും ഇടയിലാണ്. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. 10 ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്സിനേഷൻ എടുത്തവരായിരിക്കണം. ഇംഗ്ലീഷിലുള്ള ആശയ വിനിമയം- ലെവൽ 1 ആണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഒഴിവുകൾ

ഡ്രൈവർ ഹെവി ഡ്യൂട്ടി തസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളമായി ലഭിക്കുക. ഇതിൽ 900 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ അലവൻസായി 1300 ഉം ഭക്ഷണത്തിനായി 300 ദിർഹവുമാണ് ലഭിക്കുക. 8 മണിക്കൂർ ജോലി ഉണ്ടാകും. രണ്ട് വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്.

വിഞ്ച് ക്രെയിൻ ഓപറേറ്റർ തസ്തികയിൽ 30 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളം.00 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ അലവൻസായി 1300 ഉം ഭക്ഷണത്തിനായി 300 ദിർഹവുമാണ് ലഭിക്കുക. 8 മണിക്കൂരാണ് അടിസ്ഥാന ജോലി സമയം

ഹെവി ഓപ്പറേററ്റർ തസ്തികയിൽ 50 ഒഴിവുകളാണ് ഉള്ളത്. 1850 ദിർഹമാണ് ശമ്പളം. 900 അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ 650 ദിർഹവും 300 ഭക്ഷണത്തിനും ലഭിക്കും. 8 മണിക്കൂർ ജോലിയായിരിക്കും ലഭിക്കുക.

ടാലി ക്ലർക്ക് ഒഴിവിലേക്ക് 50 ഒഴിവുകൾ ഉണ്ട്. 1200 ദിർഹം ശമ്പളമായി ലഭിക്കും. 900 ആണ് അടിസ്ഥാന ശമ്പളം. 300 ദിൽഹരം ഡബ്ല്യുഎൻ. 8 മണിക്കബർ ജോലി.

ജോലി സംബന്ധമായ മറ്റ് വിവരങ്ങൾ ഒഡപെക് വിജ്ഞാപനത്തിൽ അറിയാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10 ന് മുൻപായി recruit@odepc.in എന്ന മേൽവിലാസത്തിൽ സിവി അയക്കണം. കൂടുതൽ വിവരങ്ങൾ്ക്ക്-https://odepc.kerala.gov.in/jobs/driver-heavy-operator-operator-winch-cranes-and-tally-clerks-required-for-uae/

ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)

ഒഡപെക് മുഖേന ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 7നും 8 നും അങ്കമാലിയിൽ വെച്ച് അഭിമുഖം നടക്കും.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ എന്നിവയ്ക്കൊപ്പം ഓട്ടോകാഡ്, റിവെറ്റ് ട്രെയിനിംഗ് കോഴ്സും കഴിഞ്ഞിരിക്കണം. പ്രായപരിധി 21-30.
1250 എഇഡിയാണ് ശമ്പളമായി ലഭിക്കുക. ഇത് കൂടാതെ സൗജമ്യ താമസവും ഗതാഗതവും ലഭിക്കും.

അഭിമുഖം

സിവി രണ്ട് കോപ്പി, (ഫോട്ടോ പതിപ്പിച്ചത്), പാസ്പോർട്ട് ഒറിജനലും കോപ്പിയും മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കൈയ്യിൽ കരുതണം. രാവിലെ 9 നാണ് റിപ്പോർട്ടിങ് സമയം

വിലാസം -ODEPC, Floor 4, Tower 1, Inkel Business Park, Angamaly South, Pin – 683573

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top