Watsapp new feature;ദേ വാട്‌സ് ആപ്പിൽ പിന്നേം ഫീച്ചർ ; അതും കിടിലം അപ്‌ഡേഷൻ
Watsapp new feature;പുതിയ കിടിലൻ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ആഗോളതലത്തിൽ കസ്റ്റം ലിസ്റ്റ് ഫീച്ചറാണ് വാട്‌സ്ആപ്പ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ഉപയോക്തക്കൾക്കും ഇത് ലഭ്യമാവും.
ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ കോൺടാക്റ്റുകളെ ഫാമിലി , ജോലി, എന്നിങ്ങനെയുള്ള വ്യക്തിഗത ലിസ്റ്റുകളായി തരംതിരിക്കാൻ സഹായിക്കും. ഇതിൽ രണ്ട് ഗ്രൂപ്പുകളും വൺ-ഓൺ-വൺ ചാറ്റുകളും ഉൾപ്പെടാം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഒരു ലിസ്റ്റ് സൃഷ്ടിക്കാൻ, വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഫിൽട്ടർ ടാബിലെ ‘ + ‘ ഐക്കണിൽ ക്ലിക്ക് ചെയ്യണം . അവർക്ക് ലിസ്റ്റിന് പേര് നൽകാനും തുടർന്ന് അവർക്ക് എത്ര ഗ്രൂപ്പുകളോ കോൺടാക്റ്റുകളോ വേണമെങ്കിൽ ചേർക്കാനും കഴിയും.
വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ലിസ്റ്റുകൾ എഡിറ്റ് ചെയ്യാം. നിലവിലുള്ള ഒരു ലിസ്റ്റ് എഡിറ്റ് ചെയ്യാൻ, ഉപയോക്താക്കൾ ഫിൽട്ടർ ബാറിലെ നെയിം ടാബിൽ ദീർഘനേരം അമർത്തേണ്ടതുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഈയിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ചാനലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പ്രക്രിയയാണ് പുതിയ ഫീച്ചർ. ഇത്രയും നാളും ചാനൽ ഫോളോ ചെയ്യാൻ ലിങ്ക് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഫോളോ ചെയ്യാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പ്രക്രിയ ലളിതമാക്കാം. ആൻഡ്രോയിഡ് 2.24.22.20നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിൽ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കു. ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.
Comments (0)