iPhone SE 4; കൈയിലൊതുങ്ങുന്ന വിലയിലെ ഫ്ലാഗ്ഷി‌പ്പ് ലെവല്‍ ഐഫോണ്‍ എസ്ഇ 4; ഇന്ത്യയിൽ എത്ര രൂപയാകും?

iPhone SE 4; ആപ്പിള്‍ കമ്പനി അവരുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ഐഫോണ്‍ എസ്ഇ 4 ആപ്പിള്‍ 2025 മാര്‍ച്ചില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. ചില ഫ്ലാഗ്‌ഷിപ്പ് ലെവല്‍ ഫീച്ചറുകള്‍ എസ്ഇ ഫോറിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 16 സിരീസിന് ശേഷം ആപ്പിളിന്‍റെ ഏറ്റവും ആകാംഷ സൃഷ്ടിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് ഐഫോണ്‍ എസ്ഇ 4.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ 3യുടെ പിന്‍ഗാമിയായ ഈ ഫോണിന് ഇന്ത്യയില്‍ എത്ര രൂപയാകും എന്ന ചര്‍ച്ച സജീവം. മുന്‍ മോഡലായ ഐഫോണ്‍ എസ്ഇ 4ന്‍റെ വില 43,900 രൂപയിലായിരുന്നു ആരംഭിച്ചിരുന്നത്. പുതിയ ഐഫോണ്‍ എസ്ഇ 4നും ഇന്ത്യയില്‍ ഏതാണ്ട് സമാന വിലയായിരിക്കും എന്നാണ് ആപ്പിള്‍ ട്രാക്ക് നല്‍കുന്ന സൂചന. 50,000ത്തില്‍ താഴെ വിലയില്‍ ഇന്ത്യയില്‍ എസ്ഇ 4 വാങ്ങാനായേക്കും.

പുത്തന്‍ ഫീച്ചറുകളോടെ പൈസ വസൂലാക്കുന്ന ഐഫോണായിരിക്കും എസ്ഇ 4 എന്നാണ് ലീക്കായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസ്‌ബി-സി പോര്‍ട്ട്, ആക്ഷന്‍ ബട്ടണ്‍, ഒഎല്‍ഇഡി ഡിസ്‌പ്ലെ, ഫേസ്-ഐഡി, ഐഫോണ്‍ 14 മോഡല്‍ ഡിസൈന്‍, വലിയ സ്ക്രീന്‍ എന്നിവയ്ക്കൊപ്പം ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സും ഐഫോണ്‍ എസ്ഇ4ല്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

48 എംപി ക്യാമറയാണ് ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു കാര്യം. എസ്ഇ 3യില്‍ 12 മെഗാപിക്സലിന്‍റെതായിരുന്നു ക്യാമറ. ഫ്രണ്ട് ക്യാമറ 12 എംപിയുടേതായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. എസ്ഇ 3യിലെ 2,018 എംഎഎച്ച് ബാറ്ററിക്ക് പകരം 3,279 എംഎഎച്ച് ബാറ്ററി എസ്ഇ 4ല്‍ വന്നേക്കും. എ18 സിരീസ് ചിപ്പും 8 ജിബി റാമുമായിരിക്കും ഐഫോണ്‍ എസ്ഇ 4ല്‍ വരിക. ഐഫോണ്‍ എസ്ഇ 4ന്‍റെ നിര്‍മാണം ആപ്പിള്‍ കമ്പനി 2024 ഡിസംബറില്‍ ആരംഭിച്ചേക്കും എന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധനായ മിങ്-ചി ക്യൂ അവകാശപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top