വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം

വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും രേഖകളും സമര്‍പ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് നിര്‍ത്തലാക്കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കാന‍ഡയിലേക്ക് പോകാന്‍ ഇന്ത്യയില്‍ നിന്നുള്ള 80 ശതമാനം വിദ്യാര്‍ഥികളും എസ്ഡിഎസ് വഴിയാണ് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ അപേക്ഷിക്കുമ്പോള്‍ 63 ശതമാനമാണ് വിസ ലഭിക്കാനുള്ള സാധ്യത. എന്നാല്‍, സാധാരണ രീതിയില്‍ അപേക്ഷിക്കുമ്പോള്‍ 19 ശതമാനമാണ് വിസ ലഭിക്കാനുള്ള സാധ്യത.

ഇന്ത്യയ്ക്കുപുറമെ ചൈന, ബ്രസീല്‍, പാകിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങള്‍ക്കാണ് എസ്ഡിഎസ് വഴി കാന‍ഡയിലേക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. കൂടാതെ, 10 വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ എന്‍ട്രിയും കാനഡ നിര്‍ത്തലാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top