Ashraf thamarassery: യുഎഇയിലെ പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട് പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു പ്രവാസി സഹോദരൻ തന്നെ വിളിച്ചപ്പോൾ ഔട്ട് പാസ് ശരിയാക്കി നൽകുകയും തുടർന്ന് ആ സഹോദരൻ പോകാനിരുന്നതിന്റെ തലേ ദിവസം മരണത്തിന് കീഴടങ്ങി : സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ ഈ കുറിപ്പ് പ്രവാസലോകത്ത് ഇപ്പോൾ നൊമ്പരമായി മാറിയിരിക്കുകയാണ്,
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്നലെ 2024 നവംബർ 9 നാണ് അഷ്‌റഫ് താമരശ്ശേരി തന്റെ സമൂഹമാധ്യമഅക്കൗണ്ടിൽ ഇങ്ങനെ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ….
മരണം ആരെ എപ്പോൾ തേടി വരും എന്നൊരു നിശ്ചയവുമില്ല… കഴിഞ്ഞ ദിവസം ഒരു സഹോദരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട് പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ആ വിളി. അദ്ദേഹത്തിന്റെ ആവശ്യം ഏറ്റെടുത്തു. അല്പം കഴിഞ്ഞു പിന്നേയും വിളിച്ചു. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്കും ഔട്ട് പാസ് വേണമെന്ന്. രണ്ട് പേർക്കും ഔട്ട് പാസ് റെഡിയാക്കി. പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ മരണത്തിന് കീഴടങ്ങി. ഹൃദയമാഘാതമായിരുന്നു മരണത്തിന് കാരണം. ഈ സഹോദരനോടൊപ്പം ഔട്ട് പാസ് ലഭിച്ച സഹോദരൻ നാട്ടിലേക്ക് യാത്രയായി. ഈ സഹോദരൻ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.
മരണം ഇങ്ങിനെയാണ് ഏത് വഴിയിലാണ് കാത്ത് നിൽക്കുന്നത് എന്ന് ഒരാൾക്കും പ്രതീക്ഷിക്കാൻ കഴിയില്ല……
നമ്മിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നന്മകൾ ചൊരിയുമാറാകട്ടെ….
അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ……