money app upi:യുപിഐയിൽ വമ്പൻ മാറ്റങ്ങൾ; ഫോൺപേയും ഗൂഗിൾപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Money app upi;ന്യൂഡൽഹി; ഈ മാസം ആദ്യം മുതൽ സുപ്രധാനമാറ്റങ്ങളാണ് യുപിഐയിൽ ഉണ്ടായിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചെറു ഇടപാടുകൾക്ക് ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ ഈ മാറ്റങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. യുപിഐ ലൈറ്റ് പ്രക്രിയ ലളിതമാക്കാൻ ഒരു ഓട്ടോ ടോപ്പ്-അപ്പ് ഫീച്ചറും, വാലറ്റ് പരിധി വർധയുമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പുതിയ നിർദേശപ്രകാരം ഉപയോക്താക്കൾക്ക് പിൻ നമ്പർ നൽകാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകൾ നടത്താനാകും. മുമ്പ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലൻസ് പരിധി 2000ൽ നിന്ന് 5000 ആക്കി ഉയർത്തിയിട്ടുമുണ്ട്.

പുതിയ ഓട്ടോ അപ്ഡേറ്റ് ഫീച്ചർ, ഓരോ തവണയും വാലറ്റിലെ തുക കുറയുമ്പോഴും ഉപയോക്താക്കൾ നേരിട്ട് റീചാർജ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ്. അതായത് യുപിഐ ലൈറ്റ് ബാലൻസ് ഉപയോക്താവ് നിശ്ചയിച്ച മിനിമം തുകയിൽ താഴെയെത്തുമ്പോൾ ടോപ്പ്-അപ്പ് ഫീച്ചർ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് വാലറ്റിലേയ്ക്ക് പണം റീഫിൽ ചെയ്യും.റീഫിൽ ചെയ്യേണ്ട തുക ഉപയോക്താക്കൾക്കു മുൻകൂട്ടി നിശ്ചയിക്കാം. പ്രതിദിന ടോപ്പ്-അപ്പ് പരിധി നിലവിൽ അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇനി യുപിഐ ആപ്പുകൾ ഇത് വരെ ഉപയോഗിക്കാത്ത ആളുകൾ ഇനി ഡൗൺലോഡ് ചെയ്യും മുൻപേ കുറച്ച് കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. മൾട്ടി ഫാക്ടർ ഓതെന്റിക്കേഷൻ (ങഎഅ) അഥവ ഇടപാടുകൾക്ക് ഒന്നിൽ അധികം അനുമതി ചോദിക്കുന്ന യു പി ഐ ആപ്പുകൾ തിരഞ്ഞെടുക്കുക. പാസ്വേഡ് അല്ലെങ്കിൽ PIN-നു പുറമേ ഒരു അധിക സുരക്ഷാ തലം ഇത് ഉറപ്പു നൽകുന്നു. ഫിംഗർപ്രിന്റ് അല്ലെങ്കിൽ മുഖംതിരിച്ചറിയൽ പോലുള്ള ബയോമെട്രിക്‌സും സുരക്ഷിത OTP-കളും (വൺ-ടൈം പാസ്വേഡുകൾ) ഇതിൽ ഉൾപ്പെടാം. കൂടാതെ, നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്കോ സൈബർ ഇടങ്ങളിലോ ലഭ്യമാകാതിരിക്കാൻ ഡാറ്റ എൻക്രിപ്ഷനും അത്യാവശ്യമാണ്.

യുപിഐ ആപ്പ് വെറും പണം അയക്കുന്ന ഉപകരണമല്ല. ഉപഭോക്താക്കൾക്ക് പണമടയ്ക്കാനും, മൊബൈൽ റീചാർജ് ചെയ്യാനും, ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തുടങ്ങി പല കാര്യങ്ങൾ ചെയ്യാൻ സൗകര്യം ഉണ്ട. വൈദ്യുതി, ജലം, ഗ്യാസ് ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കാനുള്ള സൗകര്യത്തിനു പുറമെ സാധനങ്ങൾ വാങ്ങുന്നതിനു പണം നൽകുന്നതിനും സൗകര്യവും ലഭ്യമാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top