Exchange rate in uae;കോളടിച്ചത് പ്രവാസികള്‍ക്ക്, പണം കടംവാങ്ങിയും നാട്ടിലേക്കയക്കുന്നു; കാരണം ഇതാണ്
Exchange rate in uae:ദുബൈ: അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഒരു ഡോളറിന്റെ വിനിമയമൂല്യം 84.38 രൂപ എന്ന റെക്കോഡ് ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ഡോളര്‍ വാങ്ങാന്‍ 84.38 രൂപ നല്‍കണം.
ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഒക്ടോബറില്‍ മാത്രം 1,200 കോടി ഡോളര്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചതായാണ് കണക്ക്. ഈ ആഴ്ച 20,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു പൈസ കുറഞ്ഞെങ്കിലും വീണ്ടും സര്‍വകാല റെക്കോഡിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 84.37 ആയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഓഹരി വിപണിയിലും പ്രതിഫലനമുണ്ടായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) 484 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കോളടിച്ചത് പ്രവാസികള്‍ക്ക്
രൂപയുടെ റെക്കോഡ് മൂല്യമിടിവില്‍ കോളടിച്ചത് പ്രവാസികള്‍ക്കാണ്. രൂപയുടെ തകര്‍ച്ച പല രീതിയിലാണ് ഇന്ത്യക്കാരെ ബാധിക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സന്തോഷം പകരുമെങ്കിലും രാജ്യത്ത് വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. ന്നതാണിത്. യു.എസ് ഡോളിന് മൂല്യം കൂടുമ്പോള്‍ പ്രവാസികളുടെ ഇന്ത്യയിലെ നിക്ഷേപം കൂടുതല്‍ ലാഭത്തിലേക്ക് മാറ്റപ്പെടും. ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുകയും ചെയ്യും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലും നാട്ടില്‍ നടത്തുന്ന നിക്ഷേപത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ള 20 ശതമാനത്തിലധികം വളര്‍ച്ച നേടാനായതാണ് കണക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നേരത്തേ ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും അടുത്തിടെ, മഹാരാഷ്ട്ര കേരളത്തെ മറികടന്നിരുന്നു.
സഊദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഖത്തര്‍ റിയാല്‍, ബഹറൈന്‍ ദിനാര്‍ തുടങ്ങിയ ജി.സി.സി കറന്‍സികളുടെ മൂല്യം ഡോളറിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ ഡോളര്‍ ഉയരുന്നതിന് ആനുപാതികമായി ആ കറന്‍സികളുടെ മൂല്യവും കുതിക്കും. പുതിയ സാഹചര്യത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് കടംവാങ്ങിയും പണം അയക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫിലെ കറന്‍സിക്കെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യവും താഴ്ന്ന നിലയില്‍ ആണ്. 84.3875 (UAE ദിര്‍ഹം 22.9938) എന്ന നിലയിലായിരുന്നു ഇന്ന് രാവിലെ ആദ്യം വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം.
പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കാനാണ് ആര്.ബി.ഐ ശ്രമിക്കുന്നത്. എന്നാല്‍ ഈ നടപടി ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം കുറയാന്‍ ഇടയാക്കും.
Comments (0)