Posted By Ansa Staff Editor Posted On

LULU IPO; ലു​ലു ഓ​ഹ​രി വി​ൽ​പ​ന ആരംഭിച്ചു; വിശദാംശങ്ങൾ ചുവടെ

LULU IPO; അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്​​റ്റി​ങ്​ പൂ​ർ​ത്തി​യാ​യ​തോ​ടെ ലു​ലു റീ​ട്ടെ​യ്​​ലി​ൻറെ ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യു​ടെ ജി.​സി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ ലി​സ്റ്റി​ങ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​ ഇ​തോ​ടെ ലു​ലു​ സ്വ​ന്ത​മാ​ക്കി​യ​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യു.​എ.​ഇ നി​ക്ഷേ​പ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ​സു​വൈ​ദി, ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ബെ​ൽ റി​ങ് മു​ഴ​ക്കി​യാ​ണ്​ ട്രേ​ഡി​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്.യു.​എ.​ഇ​യു​ടെ​യും ജി.​സി.​സി​യു​ടെ​യും വി​ക​സ​ന​ത്തി​ന് ലു​ലു ന​ൽ​കി​യ പ​ങ്കാ​ളി​ത്തം മാ​തൃ​ക​പ​ര​മാ​ണെ​ന്നും പൊ​തു പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വു​ക​യാ​ണ് ലു​ലു​വെ​ന്നും യു.​എ.​ഇ നി​ക്ഷേ​പ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ​സു​വൈ​ദി പ​റ​ഞ്ഞു.

യു.​എ.​ഇ ഉ​ൾ​പ്പെ​ടെ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ​യും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ലു​ലു റീ​ട്ടെ​യ്ൽ ഓ​ഹ​രി​ക​ൾ​ക്ക് ഉ​ള്ള​ത്.​ൻ ഡി​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ച് ഓ​ഹ​രി​ക​ൾ 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു. 25 ഇ​ര​ട്ടി അ​ധി​ക സ​മാ​ഹ​ര​ണ​ത്തോ​ടെ മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് സ​മാ​ഹ​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ​ന.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *