fish price in uae: അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്!!! യുഎഇയിൽ മത്സ്യ വില കുത്തനെ കുറഞ്ഞു; പുതിയ നിരക്കുകൾ ഇങ്ങനെ
Fish price in uae;അബൂദബി: യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു. തണുപ്പുകാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂടാന്‍ ഇടയാക്കിയതുമാണ് വില കുറയാന്‍ കാരണം. ഒമാന്‍ ഉള്‍പ്പെടെ വിദേശത്തുനിന്ന് കൂടുതല്‍ മത്സ്യം എത്തുന്നുണ്ട്. മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്, കിലോയ്ക്ക് 7.50 ദിര്‍ഹമാണ് വില.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നേരത്തേ 65 ദിര്‍ഹം വരെ ഉയര്‍ന്ന അയക്കൂറ (കിങ് ഫിഷ്) വില 15 ദിര്‍ഹമായി കുറഞ്ഞു. വാരാന്ത്യ ഓഫറിന്റെ ഭാഗമായാണ് ഈ നിരക്കില്‍ അയക്കൂറ ലഭിക്കുന്നത്. നേരത്തേ 35 ദിര്‍ഹം വരെ ഉയര്‍ന്ന വലിയ കൂന്തള്‍ ഇപ്പോള്‍ 12 ദിര്‍ഹത്തിന് ലഭിക്കും. 30 ദിര്‍ഹമായിരുന്ന ചെമ്മീന്റെ വില 19 ദിര്‍ഹമായി കുറഞ്ഞു. നൈസര്‍ കിലോയ്ക്ക് 5 ദിര്‍ഹം, ചൂര (ടുണ) 9, അയല 11, കിളിമീന്‍ (സുല്‍ത്താന്‍ ഇബ്രാഹിം) 11, തളയന് (ബെല്‍റ്റ് ഫിഷ്) 11, തിലാപ്പിയ 11, ജെഷ് 11, റൂഹ് 11.50, കളാഞ്ചി 17 എന്നിങ്ങനെയാണ് വിപണിയിലെ പുതിയ വില.
താമസകേന്ദ്രങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലാണ് കുറഞ്ഞ നിരക്കില്‍ മത്സ്യം ലഭിക്കുന്നത്. തണുപ്പുകാലമായതോടെ ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന മലയാളികളുടെ എണ്ണവും വര്‍ധിച്ചു. മിക്കവരും ചൂണ്ടയിടുന്നത് ലൈസന്‍സ് എടുത്ത് നിയമവിധേയമായാണ്.
Comments (0)