UAE VPN; യുഎഇയിൽ VPN-കൾ അനുവദനീയമാണോ? അറിയാം വിശദമായി

UAE VPN; യുഎഇയിലെ വിവിധ എമിറേറ്റുകളിൽ VPN-കൾ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) നിയമവിരുദ്ധമാണെന്ന് ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു വിപിഎൻ ഉപയോഗിക്കുന്നത് നിയമപരമാണ്. വിപിഎൻകൾ ദുരുപയോഗം ചെയ്താൽ രണ്ട് മില്യൺ ദിർഹം വരെ പിഴ ചുമത്തും. സൈബർ കുറ്റകൃത്യങ്ങളുടെ ഭീഷണിയിൽ നിന്ന് ഉപയോക്താക്കളെ അവരുടെ നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് യുഎഇയിലെ പല ബിസിനസുകളിലും VPN-കൾ ഉപയോഗിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

റിമോട്ട് ജോലി സുരക്ഷിതമാക്കാൻ ബിസിനസുകൾക്ക് അവരുടേതായ VPN ഉണ്ടായിരിക്കും. നിയമവിരുദ്ധമായ സൈറ്റുകൾ ഉപയോ​ഗിക്കൽ, ഐപി (ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം മാറ്റുന്നത് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ VPN ഉപയോഗിക്കാൻ കഴിയില്ല. ഒരു VPN വഴി ആക്‌സസ് ചെയ്യാൻ പാടില്ലാത്ത നിരോധിച്ചിട്ടുള്ള സൈറ്റുകളെ കുറിച്ച് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (TDRA) വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്.

2021-ൽ, നിരോധിത ഡിജിറ്റൽ പ്രവർത്തനങ്ങളായ വ്യാജ വാർത്തകളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് യുഎഇ ഒരു ഉത്തരവ് കൊണ്ടുവന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക, മറ്റുള്ളവരെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിക്കുകയും ചെയ്യുക എന്നിവയാണ് ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്.

ചുരുക്കത്തിൽ, ഒരു VPN ഉപയോഗിക്കുന്നത് യുഎഇയിൽ നിയമപരമാണ്. VPN ഉപയോഗത്തിൽ യുഎഇയുടെ നിയമങ്ങൾ ലംഘിച്ചാൽ കീശ കാലിയാകും. 2 ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കാം. ഈ പിഴകൾ യുഎഇയിലെ താമസക്കാർക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്കും ബാധകമാണ്. അതിനാൽ ഗുരുതരമായ ലംഘനങ്ങൾക്ക് കഠിനമായ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top