UAE Bus service; നഗരത്തിലെ ബസ് ശൃംഖല വികസിപ്പിക്കാൻ പദ്ധതിയിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പൊതു ബസുകൾ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി സംയോജിപ്പിക്കണമെന്ന ആവശ്യത്തിന് മറുപടിയായി നഗരത്തിൻ്റെ ബസ് ശൃംഖലയും ഇൻ്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനുള്ള ആലോചനയുമായി ആർടിഎ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ആർടിഎ അടുത്തിടെ നടത്തിയ ‘ടോക്ക് ടു അസ്’ വെർച്വൽ സെഷനെ തുടർന്ന് ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം നടന്നത്. “ദുബായ് ബസ് ശൃംഖലയുടെയും ഇൻ്റർസിറ്റി ബസ് സർവീസിൻ്റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമമായ നിരവധി നിർദ്ദേശങ്ങളും നിരീക്ഷണങ്ങളുമായാണ് വെർച്വൽ സെഷൻ സമാപിച്ചത്.
ഈ നിർദ്ദേശം പൊതു ബസ് സർവീസുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എടുത്തുകാണിക്കുന്നു. യുഎഇയിൽ ഉടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന് അത്തരത്തിലുള്ള സംയോജനം അത്യന്താപേക്ഷിതമാണ്,” ആർടിഎ കൂട്ടിച്ചേർത്തു. ആർടിഎയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ഏകദേശം 89.2 ദശലക്ഷം യാത്രക്കാരാണ് ബസുകളെ ആശ്രയിച്ചിട്ടുള്ളത്.
മൊത്തം പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൻ്റെ 24.5 ശതമാനമാണിത്. ദുബായിലെ പ്രധാന റോഡുകളിലെ പീക്ക് – അവർ ട്രാഫിക് 30 ശതമാനം കുറയ്ക്കാൻ കഴിയുന്ന റിമോട്ട്, ഫ്ലെക്‌സിബിൾ മണിക്കൂർ വർക്ക് പോളിസികൾ നടപ്പിലാക്കാൻ ഈ മാസം ആദ്യം ആർടിഎ നിർദ്ദേശിച്ചതിനെ തുടർന്നാണ് ബസ് ശൃംഖല വിപുലീകരിക്കാനുള്ള നിർദ്ദേശം.