
Viral video; മകനെ പഠിപ്പിക്കാൻ 30 വർഷത്തെ വീട്ടുജോലി: ഒടുവില്‍ ആദ്യമായി കയറിയ വിമാനത്തിലെ പൈലറ്റായ മകനെ കണ്ട് കരച്ചിലടക്കാനാകാതെ അമ്മ
Viral video; 30 വര്‍ഷത്തോളം വീട്ടു ജോലികള്‍ ചെയ്ത ആ അമ്മ തന്‍റെ മകനെ പഠിപ്പിച്ചു. ഒടുവില്‍ ആദ്യമായി കയറിയ വിമാനത്തിലെ പൈലറ്റ് തന്‍റെ മകനാണെന്ന് കണ്ടപ്പോള്‍ അവര്‍ക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അമ്മയുടെയും മകന്‍റെയും ആ വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മകന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാനായി തന്‍റെ ജീവിതത്തിലെ ഭൂരിഭാഗം കാലവും വീട്ട് ജോലികള്‍ ചെയ്ത് അവര്‍ അവനെ പഠിപ്പിച്ചു. ഒടുവില്‍ മകന്‍ ലക്ഷ്യം നേടിയപ്പോള്‍ ആ അമ്മയ്ക്കുണ്ടായ സന്തോഷം കാഴ്ചക്കാരിലേക്കും പകരുന്നു. 2023 ല്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോഴും കണ്ടത് രണ്ട് ലക്ഷത്തോളം പേര്‍.
നിരവധി പേര്‍ അമ്മമാരുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകളുമായെത്തി. നിരവധി അമ്മമാര്‍ അവരുടെ കുട്ടികള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. ‘ആ 30 വർഷത്തെ കഠിനാധ്വാനം ഫലം കണ്ട നിമിഷമാണിത്’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ‘സുരക്ഷിതമായ യാത്രയ്ക്കായി ഒരു അധിക ഡോസ് വിമാനത്തിൽ ഉണ്ടെന്ന് യാത്രക്കാർക്ക് അറിയാം’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.
Comments (0)