Dubai global village; ഈ ദേശീയ ദിനം പൊളിക്കും… ഗ്ലോബൽ വില്ലേജിൽ വമ്പൻ പരിപാടികൾ; അറിയാം പുതിയ മാറ്റങ്ങളും പ്രത്യേക പരിപാടികളും…

Dubai global village; ദുബായ്: യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷം അവിസ്മരണീയമായ അനുഭവമാക്കാനുള്ള ഒരുക്കങ്ങളുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. 2024 നവംബർ 25 മുതൽ ഡിസംബർ നാലുവരെയുള്ള ദിവസങ്ങളിൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹൃദ്യമായ സാംസ്‌കാരിക പ്രകടനങ്ങൾ, മിന്നുന്ന കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ഷോകൾ, ഡൈനിങ് അനുഭവങ്ങൾ, ഷോപ്പിങ് അവസരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉൾക്കൊള്ളുന്ന അനുഭവങ്ങൾ സന്ദർശകർക്ക് പകർന്നു നൽകാനുള്ള തയ്യാറെടുപ്പിലാണ് ഗ്ലോബൽ വില്ലേജ് അധികൃതർ.ഗ്ലോബൽ വില്ലേജ് ആകർഷകമായ ദീപാലങ്കാരങ്ങളും ലൈറ്റിങ് ഡിസ്പ്ലേകളും കൊണ്ട് സന്ദർശകരെ വിസ്മയിപ്പിക്കും. അതിന്റെ ഗേറ്റുകളും ലാൻഡ്മാർക്കുകളും യുഎഇ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കും. ഈ കലാപരമായ അന്തരീക്ഷം മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ അവിസ്മരണീയമായ ആഘോഷത്തിന് വേദിയൊരുക്കുകയും യൂണിയന്റെ ആത്മാവിനെ ജീവസുറ്റതാക്കുകയും ചെയ്യും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ, യുഎഇ പതാകയുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം രാത്രി ഒൻപതു മണിക്ക് ഗ്ലോബൽ വില്ലേജിന്റെ ആകാശത്തെ പ്രകാശ പൂരിതമാക്കും. ഡിസംബർ രണ്ടിന്, സന്ദർശകരെ വിസ്മയകരമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പ്രത്യേക ഡ്രോൺ പ്രദർശനവും ഒരുക്കും.

ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാർക്കിന്റെ പ്രധാന വേദിയിൽ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാതി’ എന്ന ഗംഭീരമായ തിയേറ്ററാണ് ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. 40ലധികം കലാകാരന്മാരെ ഉൾപ്പെടുത്തി, 1971ൽ യുഎഇയുടെ രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഒരു എമിറാത്തി കല്യാണം ചിത്രീകരിക്കുന്ന ഈ ദൃശ്യാവിഷ്‌ക്കാരം, ഒൻപത് അതിമനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും. ദിവസവും രാത്രി 7:05 നും 9:40നും രണ്ടുതവണ ഇതിന്റെ പ്രദർശനം നടക്കും.

പാർക്കിലുടനീളമുള്ള ആഘോഷങ്ങൾക്ക് താളാത്മകമായ സാംസ്‌കാരിക ഭാവം നൽകിക്കൊണ്ട് അതിഥികൾക്ക് ലിവ, ഹർബിയ തുടങ്ങിയ എമിറാത്തി ബാൻഡുകളുടെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാൻ ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. യുഎഇ പവലിയൻ, 971 പവലിയൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ പവലിയൻ തുടങ്ങിയ പവലിയനുകളിൽ അതുല്യമായ ദേശീയ ദിന സുവനീറുകൾ ഉൾപ്പെടെയുള്ള എക്സ്‌ക്ലൂസീവ് ഷോപ്പിങ് അവസരങ്ങളും ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യും.


ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ പ്രവർത്തിക്കുന്ന ഹെറിറ്റേജ് വില്ലേജിൽ ആധികാരികമായ എമിറാത്തി കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കും. ഇത് അതിഥികൾക്ക് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ അറിയാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ആരാധകരുടെ പ്രിയങ്കരങ്ങളായ ലുഖൈമത്ത്, റെഗാഗ് ബ്രെഡ് എന്നിവയുൾപ്പെടെ വിവിധ കിയോസ്‌കുകളിൽ ഭക്ഷണ പ്രേമികൾക്ക് പരമ്പരാഗത എമിറാത്തി പാചകരീതികളും ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top