Uaes first regulated lottery; യുഎഇയിൽ 100 മില്യൺ ദിർഹം സമ്മാനമായി നേടാൻ ഇതാ ഒരു കിടിലൻ അവസരം; യുഎഇയുടെ ആദ്യ ലോട്ടറി എത്തി, സമ്മാനത്തുക കേട്ടോ? എങ്ങനെ വാങ്ങിക്കാം?

അബുദാബി: രാജ്യത്തെ ആദ്യത്തെ ഭാഗ്യക്കുറി ഓപ്പറേഷന് ലൈസന്‍സ് ലഭിച്ച ഗെയിം എല്‍എല്‍സി യുഎഇയുടെ ഔദ്യോഗിക ലോട്ടറി പ്രഖ്യാപിച്ചു. യുഎഇ നിവാസികള്‍ക്ക് പലതരത്തിലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ലോട്ടറി. ഗെയിം എല്‍എല്‍സിക്ക് ഈ വര്‍ഷം ജൂലൈയില്‍ ആണ് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി ലൈസന്‍സ് നല്‍കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

18 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഈ വര്‍ഷം ഡിസംബര്‍ 14 നാണ് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കുക. യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ theuaelottery.ae-ല്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. 10 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്. ഇതിനോടൊപ്പം ഏഴ് ലക്കി ചാന്‍സ് ഐഡികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം നേടാന്‍ അവസരമുണ്ടായിരിക്കും.

50,000 ദിര്‍ഹം, 100,000 ദിര്‍ഹം, 300,000 ദിര്‍ഹം, 1,000,000 ദിര്‍ഹം വരെ സമ്മാനമുള്ള സ്‌ക്രാച്ച് കാര്‍ഡ് വാങ്ങാനുള്ള അവസരം ണ്ട്. യുഎഇ ലോട്ടറി നിരവധി ഓപ്ഷനുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. 100,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസും 2, 3, 4, 5 സമ്മാനങ്ങളും നേടുന്നതിന് ദ ലക്കി ഡേ ഡ്രോയില്‍ പങ്കെടുക്കാം. വ്യത്യസ്ത എന്‍ട്രി പോയിന്റുകളുള്ള നാല് തരം സ്‌ക്രാച്ച് കാര്‍ഡുകളും യുഎഇ ലോട്ടറി വാഗ്ദാനം ചെയ്യുന്നു.

5 ദിര്‍ഹം എന്‍ട്രി ഫീസുള്ള ഒയാസിസ് ബൊനാന്‍സ 50,000 ദിര്‍ഹം വരെ നേടാന്‍ സഹായിക്കുന്നു. 10 ദിര്‍ഹം എന്‍ട്രി ഫീസുള്ള കോപ്പര്‍ കപ്പ്‌സ് 100,000 ദിര്‍ഹം വരെ നേടാന്‍ സഹായിക്കുന്നു. 20 ദിര്‍ഹം എന്‍ട്രി ഫീസുള്ള മെഗാ സെയില്‍സ് 300,000 ദിര്‍ഹം വരെ നേടാന്‍ സഹായിക്കുന്നു. 50 ദിര്‍ഹം എന്‍ട്രി ഫീസുള്ള ഗോള്‍ഡന്‍ 7 1,000,000 ദിര്‍ഹം വരെ നേടാന്‍ സഹായിക്കുന്നു

വലിയ സ്വപ്നങ്ങള്‍ കാണാന്‍ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് യുഎഇ ലോട്ടറിയിലെ തങ്ങളുടെ ദൗത്യം എന്ന് ഗെയിം എല്‍എല്‍സിയുടെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ്പ് വൂസ്ലി പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ ടീം പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി ഗെയിമുകളുടെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുകയും ഉത്തരവാദിത്തമുള്ള ഗെയിമിംഗ് രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് യുഎഇ ലോട്ടറിക്ക് ലൈസന്‍സ് നല്‍കിയത് എന്ന് ജിസിജിആര്‍എയും അറിയിച്ചു. ഈ നിലവാരം കൈവരിച്ചതിന് യുഎഇ ലോട്ടറിയെ തങ്ങള്‍ അഭിനന്ദിക്കുന്നു എന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top