
Expat death; ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ പ്രവാസി മലയാളി യുവാവ് അബുദാബിയിൽ മരിച്ചു
Expat death; നാട്ടിൽ ഉമ്മയുടെ ഖബറടക്ക ചടങ്ങ് കഴിഞ്ഞെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കാഞ്ഞങ്ങാട് സ്വദേശിയും അബുദാബിയിൽ വ്യാപാരിയുമായ മാണിക്കോത്ത് മഡിയനിൽ എം.പി.ഇർഷാദ് (26) ആണ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചത്. ഇർഷാദിൻ്റെ ഉമ്മ മൈമൂന രണ്ടാഴ്ച മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.
ഉമ്മയുടെ കബറടക്ക ചടങ്ങും മറ്റും കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ഇർഷാദ് അബുദാബിയിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ആറിനാണ് ഇർഷാദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)