Uae lottery; പ്രവാസികളേ വെറുതെയൊന്ന് പങ്കെടുക്കൂ, കഷ്‌ടപ്പാടും ദുരിതവും അവസാനിക്കും, 200 കോടി സ്വന്തമാക്കാൻ അവസരം

Uae lottery: അബുദാബി: പ്രവാസികൾ അടക്കമുള്ളവരുടെ ജീവിതം മാറ്റിമറിക്കാവുന്ന പുതിയ പദ്ധതി യുഎഇയിൽ നടപ്പിലായിരിക്കുകയാണ്. യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യൺ ദി‌ർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി അനേകം ഗെയിമുകളാണ് യുഎഇ ലോട്ടറി അവതരിപ്പിക്കുന്നത്. ഗെയിമിൽ പങ്കെടുക്കുന്ന സമയത്ത് മത്സരാ‌ർത്ഥി യുഎഇയിൽ ഉണ്ടായിരിക്കണം. theuaelottery.ae. എന്ന വെബ്‌സൈറ്റിൽ ലോട്ടറി ലഭ്യമാവും. ‘ലക്കി ഡേ’ ഗെയിമിന്റെ ഭാഗമായുള്ള 100 മില്യൺ ജാക്ക്‌പോട്ടിന് പുറമെ ഏഴ് ‘ലക്കി ചാൻസ് ഐഡികൾക്ക്’ 100,000 ദിർഹം വീതം സമ്മാനം ലഭിക്കും. ഇതിന് പുറമെ 1 മില്യൺ, 1000 ദി‌ർഹം, 100 ദി‌ർഹം എന്നിങ്ങനെയും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ഓരോ എൻട്രിക്കും 50 ദിർഹമാണ് ഫീസ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്വയം ലോട്ടറി നമ്പർ തിരഞ്ഞെടുക്കുകയോ ‘ഈസി പിക്ക്’ എന്ന സൗകര്യം ഉപയോഗിക്കുകയോ ചെയ്യാം. 1 മില്യൺ ദി‌ർഹം മുതൽ 50,000 ദി‌ർഹംവരെ സമ്മാനം നേടാൻ മറ്റൊരു അവസരമായി സ്‌ക്രാച്ച് കാർഡുകളും അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദി‌ർഹമാണ് ഇതിന്റെ വില. ഇതുകൂടാതെ 100,000 ദി‌‌‌ർഹം സമ്മാനമുള്ള പത്ത് ദിർഹത്തിന്റെ കാർഡ്, 300,000 ദിർഹം സമ്മാനമുള്ള 20 ദി‌‌ർഹത്തിന്റെ കാർഡ്, 1 മില്യൺ ദിർഹം സമ്മാനമുള്ള 50 ദി‌ർഹത്തിന്റെ കാർഡും നറുക്കെടുപ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങൾക്ക് നിലവിൽ നികുതി ബാധകമല്ല. നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആദ്യം ഓൺലൈനിൽ അക്കൗണ്ട് നി‌ർമിക്കണം. നിലവിൽ ഓഫ്‌ലൈൻ ഗെയിമുകൾ ലഭ്യമല്ല.

അതേസമയം, ജിസിആർഎയുടെ അംഗീകാരമില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റവാളികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നതുമാണ്. ജിസിആർഎ ചട്ടക്കൂട് അനുസരിച്ച്, ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർ വഴി ഉപഭോക്താവായി കളിക്കുന്നതും നിയമവിരുദ്ധമാണ്,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top