Parking fees in dubai:പ്രവാസികളെ…ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; ഇനി പുതിയ നിരക്കുകൾ ഇങ്ങനെ

Parking fees in dubai; ദുബൈ: ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്‌ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിന് 6 ദിർഹവും പൊതുസ്‌ഥലങ്ങളിൽ 4 ദിർഹവുമാക്കി പാർക്കിങ്ങ് ഫീ വർധിപ്പിച്ചു. പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും നിലവിലെ പാർക്കിങ്ങ് നിരക്ക് തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്‌ചകളിലും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് സോണുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ പാർക്കിങ്ങ് ഫീ മണിക്കൂറിന് 25 ദിർഹമായി ഉയർത്തി. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പാർക്കിങ്ങിൽ ഫെബ്രുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top