UAE National day; ദേശീയ ദിനാഘോഷം: ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും: 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ പ്ര​സി​ഡ​ന്‍റ്

UAE National day; ദു​ബൈ: ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൗ​ര​ന്മാ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. നാ​ഷ​ന​ൽ​സ് ഡി​ഫോ​ൾ​ട്ട​ഡ് ഡെ​ബി​റ്റ്​ സെ​റ്റി​ൽ​മെ​ന്‍റ്​ ഫ​ണ്ട് (എ​ൻ.​ഡി.​ഡി.​എ​സ്.​എ​ഫ്) ആ​ണ്​ ശ​നി​യാ​ഴ്ച ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന 1277 പൗ​ര​ന്മാ​രു​ടെ ക​ട​ങ്ങ​ളാ​ണ്​ എ​ഴു​തി​ത്ത​ള്ളു​ക. 19 ബാ​ങ്കി​ങ്​ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക.

അ​ബൂ​ദ​ബി കൊ​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക് (എ.​ഡി.​സി.​ബി) ഗ്രൂ​പ്, അ​ൽ ഹി​ലാ​ൽ ബാ​ങ്ക്, എ​മി​റേ​റ്റ്‌​സ് എ​ൻ.​ബി.​ഡി, മ​ഷ്‌​റ​ഖ് ബാ​ങ്ക്, ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക് (എ​ഫ്.​എ.​ബി), അ​ബൂ​ദ​ബി ഇ​സ്‍ലാ​മി​ക് ബാ​ങ്ക് (എ.​ഡി.​ഐ.​ബി), ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്, ദു​ബൈ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്, കൊ​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ ഓ​ഫ്​ ദു​ബൈ, ഇ​ത്തി​സ​ലാ​ത്ത്, അ​റ​ബ്​ ബാ​ങ്ക്​ ഫോ​ർ ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ ആ​ൻ​ഡ്​ ഫോ​റി​ൻ ട്രേ​ഡ്, എ​മി​റേ​റ്റ്​​സ്​ ഇ​സ്​​ലാ​മി​ക ബാ​ങ്ക്, യു​നൈ​റ്റ​ഡ്​ അ​റ​ബ്​ ബാ​ങ്ക്, എ​ച്ച്.​എ​സ്.​ബി.​സി.

റാ​ക്​ ബാ​ങ്ക്, അം​ലാ​ക്​ ഫി​നാ​ൻ​സ്, നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ഉ​മ്മു​ൽ ഖു​വൈ​ൻ, സി​റ്റി ബാ​ങ്ക്, സ്റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​ർ​ട്ട​ഡ്​ എ​ന്നീ 19 ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ നീ​ക്കി സാ​മൂ​ഹി​ക ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക​​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റി​നു​കീ​ഴി​ൽ പൗ​ര​ന്മ​രു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പ​ദ്ധ​തി അ​ടി​വ​ര​യി​ടു​ന്ന​തെ​ന്ന്​ സ​ഹ​മ​ന്ത്രി​യും എ​ൻ.​ഡി.​ഡി.​എ​സ്.​എ​ഫി​ന്‍റെ സു​പ്രീം​ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജാ​ബി​ർ മു​ഹ​മ്മ​ദ്​ ഘാ​നിം അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള​വ​ർ, ജോ​ലി​യി​ൽ നി​ന്ന്​ വി​ര​മി​ച്ച​വ​ർ, മു​തി​ർ​ന്ന​ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പൗ​ര​ന്മാ​രു​ടെ സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ സ്ഥി​ര​ത​ക്കും സം​ഭാ​വ​ന ചെ​യ്യു​ന്ന ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top