Watsapp new update;സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ് (WhatsApp). വെറുമൊരു മെസേജിങ് ആപ്പ് എന്നതിന് അപ്പുറം, ഉപയോക്താക്കളുടെ നിത്യജീവിതവുമായി അത്രയേറെ അടുത്ത ബന്ധം വാട്സ്ആപ്പിന് ഉണ്ട്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്. അതിനാൽത്തന്നെ ഇടയ്ക്കിടയ്ക്ക് സുരക്ഷ വർധിപ്പിക്കാൻ പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും വാട്സ്ആപ്പ് കൊണ്ടുവരുന്നു. എന്നാൽ ഇത് കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കുറച്ച് വർഷങ്ങൾ കൂടുമ്പോൾ വാട്സ്ആപ്പ് പഴയ സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാറുണ്ട്.
ഇപ്പോൾ സുരക്ഷാ നടപടികളുടെ ഭാഗമായി പഴയ ചില ഐഫോൺ മോഡലുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കാൻ പോകുന്നു. വാട്സ്ആപ്പ് ഇറക്കുന്ന പുതിയ അപ്ഡേറ്റുകൾ പലതും പഴയ സ്മാർട്ട്ഫോണുകളിൽ ശരിയായി പ്രവർത്തിച്ചു എന്നുവരില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച യൂസർ എക്സ്പീരിയൻസും സുരക്ഷയും ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ ചില ഐഫോൺ മോഡലുകൾക്കുള്ള പിന്തുണ നിർത്താൻ വാട്സ്ആപ്പ് തയാറെടുക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാട്സ്ആപ്പ് സംബന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വാബീറ്റ ഇൻഫോയുടെ (WABetaInfo) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-ൽ പഴയ iOS വേർഷനുകൾ ഉപയോഗിക്കുന്നവർക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കും. പ്രത്യേകിച്ചും, iOS 15.1-ൽ ന് മുൻപുള്ള പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് 2025ലെ നിശ്ചിത തിയതി മുതൽ ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയില്ല.
നിലവിൽ iOS 12, അതിന് ശേഷമുള്ള ഐഒഎസ് വേർഷനുകൾ എന്നിവയെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഒപ്റ്റിമൽ പ്രവർത്തനത്തിനായി കുറഞ്ഞത് iOS 15.1 എങ്കിലും ഉള്ള ഐഫോണുകൾ ആയിരിക്കണം. ഇത് ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് മതിയായ സമയം വാട്സ്ആപ്പ് നൽകുന്നുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
അതായത് പിന്തുണ അവസാനിപ്പിക്കാൻ പോകുന്ന വിവരം വാട്സ്ആപ്പ് പുറത്തുവിട്ടുകഴിഞ്ഞു. 2025 മെയ് 5-ന് ശേഷമാകും ഇത്തരത്തിൽ പഴയ ഐഒഎസ് ഡിവൈസുകളിൽ വാട്സ്ആപ്പ് ലഭ്യമല്ലാതാകുക. ഇക്കാര്യം ഇപ്പോൾ പറഞ്ഞതിലൂടെ നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ സജ്ജീകരണങ്ങൾ നടത്താൻ ഉപയോക്താക്കൾക്ക് സമയം ലഭിക്കും. അതായത് പുതിയ ഫോണിലേക്ക് മാറാൻ സമയം ലഭിക്കും.
2025 മേയ് 5ന് ശേഷം വാട്സ്ആപ്പ് അപ്ഡേഷൻ ലഭ്യമല്ലാത്ത ഐഫോണുകൾ: വരാനിരിക്കുന്ന ഈ മാറ്റം പ്രധാനമായും ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോർട്ട്. കാരണം ഈ മോഡലുകൾ iOS 12.5.7 വരെ മാത്രമേ പിന്തുണയ്ക്കൂ. ഈ ഡിവൈസുകൾ ഒരു ദശാബ്ദത്തിന് മുമ്പ് പുറത്തിറങ്ങിയവയാണ്.
വളരെ കുറച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾ മാത്രമേ ഈ പഴയ മോഡൽ ഐഫോണുകൾ ഉപയോഗിക്കുന്നുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ പിന്തുണ നിർത്താനുള്ള വാട്സ്ആപ്പ് നീക്കം അധികം ഉപയോക്താക്കളെ ബാധിക്കില്ല എന്ന് കരുതപ്പെടുന്നു. അടിസ്ഥാന വാട്സ്ആപ്പ് ആപ്പിനും വാട്സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്, കാരണം രണ്ടിന്റെയും അടിസ്ഥാന സിസ്റ്റം ആവശ്യകതകൾ ഒരേപോലെയാണ്.
പുതിയ ഐഒഎസ് അപ്ഡേറ്റുകളിൽ ഒരുപാട് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യ പിന്തുണകളും ഉണ്ട്. ഇവയുടെ പ്രയോജനം വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിനും വാട്സ്ആപ്പ് ഉപയോഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പഴയ ഐഒഎസ് വേർഷനുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കുന്നത്. അതിനാൽത്തന്നെ നിങ്ങൾ ഈ പറഞ്ഞ പഴയ ഐഫോണുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ അവ മാറ്റാനും നിശ്ചിത ഒഎസ് പിന്തുണയുള്ള ഐഫോൺ മോഡലുകൾ ഉറപ്പാക്കാനും വാട്സ്ആപ്പ് നിർദേശിക്കുന്നു.