UAE New update; അടുക്കളയില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ, എന്നാല്‍, വൈകാതെ തന്നെ അത്തരമൊരു കാഴ്ച കാണാനാകും. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ദുബായിലാണ് അടുക്കളയില്ലാത്ത കെട്ടിടങ്ങള്‍ കാണാനാകുക. ഇതോടെ അടുക്കള ഇല്ലാത്ത കെട്ടിടങ്ങൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
രാജ്യത്ത് ഫുഡ് വിതരണ, ഇ-കൊമേഴ്സ് ബിസിനസ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണ് പുത്തന്‍ മാറ്റവുമായി നഗരം നീങ്ങുന്നത്. ദുബായിൽ അടുക്കളയില്ലാത്ത കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മുന്‍നിര ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ നൂണ്‍ സ്ഥാപകന്‍ മൊഹമ്മദ് അസി അലബ്ബാര്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ യുഎഇയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസുകളുടെ വളർച്ച പ്രത്യേകിച്ചും പ്രകടമാണ്.
2017ൽ 1 ബില്യൺ ഡോളർ മുതൽമുടക്കിൽ ആരംഭിച്ച നൂൺ, ആമസോൺ പോലുള്ള ആഗോള ഭീമൻമാരെ വെല്ലുവിളിച്ച് യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായി ഉയർന്നു. അടുത്ത മൂന്നോ ആറോ മാസങ്ങൾക്കുള്ളിൽ നൂൺ ഫുഡ് യുഎഇയിലെ പ്രബലമായ സാന്നിധ്യം അറിയിക്കുമെന്ന് അലബ്ബാർ പ്രവചിക്കുന്നു.