Expat missing; ദുബായിൽ ജോലിക്കായി പോയ വയനാടുകാരനെ മൂന്ന് മാസമായ കാണാനില്ലെന്ന് പരാതി. പോഴുതന ആറാം മൈലിലെ അഫ്സലിന് എന്ത് സംഭവിച്ചു എന്നതിൽ വീട്ടുക്കാർക്ക് യാതൊരു വിവരവും ഇല്ല.
ഫെബ്രുവരി 28നാണ് സന്ദർശക വിസയിൽ അഫ്സൽ ദുബായിൽ എത്തിയത്. ദിവസം രാവിലെയും വൈകിട്ട് ഉമ്മ ജാസ്മിനെ അഫ്സൽ ഫോണിൽ വിളിക്കുമായിരുന്നു. എന്നാൽ മാർച്ച് അഞ്ചിന് ശേഷം അഫ്സൽ വീട്ടിലേക്ക് വിളിച്ചിട്ടില്ല. ഫോൺ സ്വിച്ച്‌ഡ് ഓഫും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ബന്ധുക്കൾ ദുബായിലെത്തി നേരിട്ട് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ദുബായ് പൊലീസിലും എംബസിയിലും നോർക്കയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അടക്കം പരാതി നൽകി. മാസങ്ങൾക്കിപ്പുറവും മകനെ കുറിച്ച് യാതൊരു വിവരവും ഈ കുടുംബത്തിനില്ല. യാകൂബ്, ജാസ്മിൻ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് 27കാരനായ അഫ്സൽ. ദുബൈയിലെ മലയാളി കൂട്ടായ്മകൾ ശ്രമിച്ചാൽ മകന് എന്ത് സംഭവിച്ചുവെന്ന് ആറിയാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.