കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായുള്ള കരാറിൽ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനായി സംയുക്ത കമീഷൻ (ജെ.സി.സി) സ്ഥാപിക്കുന്നതാണ് കരാർ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ പുതിയ സംയുക്ത പ്രവർത്തക സമിതികൾ രൂപവത്കരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ സമിതികൾ ജെ.സി.സിയുടെ കീഴിൽ പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഹൈഡ്രോകാർബൺ, ആരോഗ്യം, കോൺസുലർ കാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള പ്രവർത്തക സമിതികളെയും ജെ.സി.സി നിരീക്ഷിക്കും.
ഇന്ത്യയിലെത്തിയ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയുടെ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അബ്ദുല്ല അൽ യഹ്യ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.