Expat dead: കോഴിക്കോട്: ഗൾഫിൽ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു.